വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവം ; മൂന്നു പേര്‍ കസ്റ്റഡിയില്‍

വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവം ; മൂന്നു പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയാണ് മരിച്ചത്. സംഭവത്തില്‍ റഫീക്കാ ബീവി, അല്‍ അമീന്‍, ഷഫീക്ക് എന്നിവരെ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് വിഴിഞ്ഞത്താണ് സംഭവം.

മുല്ലൂരിലെ വീടിന് മുകളിലുള്ള മച്ചില്‍ നിന്നാണ് ശാന്തകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്. ശാന്തകുമാരിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിന് ശേഷം മൃതദേഹം മച്ചില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞ പ്രതികളെ കഴക്കൂട്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ എടുത്തിരുന്നു. വളയും മോതിരവും വിഴിഞ്ഞത്തുള്ള സ്വര്‍ണ്ണക്കടയില്‍ വിറ്റുവെന്നും അവര്‍ പോലീസിന് മൊഴി നല്‍കി.

ശാന്തകുമാരിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് പ്രതികള്‍. റഫീക്കയാണ് മരിച്ചത് എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശാന്തകുമാരിയാണ് മരിച്ചത് എന്ന് കണ്ടെത്തിയത്. മൂന്ന പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

Other News in this category4malayalees Recommends