വരുന്ന ആഴ്ചകള്‍ അതീവ ജാഗ്രത വേണം ; ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു ; 24 സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിറഞ്ഞ് രോഗികള്‍ ; യുഎസിനെ ശ്വാസം മുട്ടിച്ച് ഒമിക്രോണ്‍ വ്യാപനവും

വരുന്ന ആഴ്ചകള്‍ അതീവ ജാഗ്രത വേണം ; ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു ; 24 സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ നിറഞ്ഞ് രോഗികള്‍ ; യുഎസിനെ ശ്വാസം മുട്ടിച്ച് ഒമിക്രോണ്‍ വ്യാപനവും
ഓരോ ദിവസവും മോശം റിപ്പോര്‍ട്ടുകളാണ് കോവിഡ് കേസുകളില്‍ യുഎസില്‍ നിന്നുയരുന്നത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസസ് പോസ്റ്റ് പുറത്തുവിട്ട വിവര പ്രകാരം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യം മുഴുവന്‍ പടരുകയാണ്. 24 ഓളം സംസ്ഥാനങ്ങളില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ജോര്‍ജിയ, മേരിലാന്‍ഡ് , മസാച്യുസെറ്റ് എന്നിവയുള്‍പ്പെടെ 24 സംസ്ഥാനങ്ങളില്‍ ആശുപത്രി കിടക്കകളില്‍ 80 ശതമാനം രോഗികളും നിറഞ്ഞു.

United States Covid cases global records broken Omicron Joe Biden hospital  staff shortage | World News – India TV

അലബാമ,മിസോറി, ന്യൂ മെക്‌സിക്കോ, റോഡ്, ഐലന്‍ഡ്, ടെക്‌സസ് എന്നിവിടങ്ങളില്‍ കോവിഡ് രൂക്ഷമാണ്.

18 സംസ്ഥാനങ്ങളിലും വാഷിങ്ടണ്‍ ഡിസിയിലും മുതിര്‍ന്നവരുടെ തീവ്ര പരിചരണ വിഭാഗങ്ങളിലെ കിടക്കകളില്‍ 85 ശതമാനവും നിറഞ്ഞിരുന്നുവെന്ന് ഡാറ്റ കാണിക്കുന്നു.

ഒമിക്രോണ്‍ വ്യാപനം വളരെ വേഗമാണ് സംഭവിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ അതിവ്യാപനമാണ് സംഭവിച്ചിരിക്കുന്നത്. സ്റ്റേറ്റ്‌സില്‍ ആകെ ഓരോ ദിവസവും ശരാശരി 803000 ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പുള്ളതിനേക്കാള്‍ 133 ശതമാനം വര്‍ദ്ധനവുണ്ട്. 25 സംസ്ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്ന പ്രതിവാര കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ നിരക്കിലും വന്‍ വര്‍ദ്ധനവാണുള്ളത്. മരണങ്ങള്‍ 53 ശതമാനം ഉയര്‍ന്നു. ഇനിയുള്ള ആഴ്ച കൂടുതല്‍ ജാഗ്രത വേണ്ടിവരുമെന്നും ' ഏറ്റവും ഉയര്‍ന്ന നിരക്കില്‍' എത്തിയ ശേഷമേ സാധാരണ നിലയിലേക്ക് താഴുകയുള്ളുവെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends