വിദേശ പരിശീലനം നേടിയ ആയിരക്കണക്കിന് നഴ്‌സുമാരെ ജോലിക്കെടുക്കാന്‍ ഒന്റാരിയോ; പ്രൊവിന്‍സിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ക്ഷണം; 1200 വിദേശ നഴ്‌സുമാര്‍ കോളേജ് ഓഫ് നഴ്‌സസ് ഓഫ് ഒന്റാരിയോയില്‍ അപേക്ഷ വെച്ചു

വിദേശ പരിശീലനം നേടിയ ആയിരക്കണക്കിന് നഴ്‌സുമാരെ ജോലിക്കെടുക്കാന്‍ ഒന്റാരിയോ; പ്രൊവിന്‍സിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ക്ഷണം; 1200 വിദേശ നഴ്‌സുമാര്‍ കോളേജ് ഓഫ് നഴ്‌സസ് ഓഫ് ഒന്റാരിയോയില്‍ അപേക്ഷ വെച്ചു

മാര്‍ച്ച് 31നകം ഒന്റാരിയോയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്‌സുമാരെ നിയോഗിക്കാന്‍ നീക്കം. ഇതില്‍ 300 നഴ്‌സുമാരെ ഏറ്റവും കൂടുതല്‍ ക്ഷാമം അനുഭവിക്കുന്ന 50 ആശുപത്രികളിലേക്കാണ് അയയ്ക്കുക. ഇവര്‍ക്ക് രോഗികളെ മേല്‍നോട്ടത്തില്‍ പരിചരിക്കുന്നകിനൊപ്പം ഒന്റാരിയോയില്‍ ലൈസന്‍സ് നേടാനായി പ്രവര്‍ത്തിക്കാം.


ഇതുവരെ 1200 അന്താരാഷ്ട്ര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നഴ്‌സുമാരാണ് കോളേജ് ഓഫ് നഴ്‌സസ് ഓഫ് ഒന്റാരിയോയില്‍ അപേക്ഷിച്ച്, നീക്കങ്ങളില്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഒന്റാരിയോയില്‍ 6000 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ ആശുപത്രികള്‍ക്ക് ആവശ്യമുണ്ടെന്നാണ് കണക്ക്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, മെഡിക്കല്‍ സ്റ്റുഡന്റ്‌സ്, ഹെല്‍ത്ത് കെയറിലെ മറ്റ് മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവരെയും ജോലിക്കാരായി സ്വീകരിക്കും. മഹാമാരിക്ക് മുന്‍പ് തന്നെ ഒന്റാരിയോയിലും, കാനഡയിലെ മറ്റ് പ്രൊവിന്‍സുകളിലും നഴ്‌സിംഗ് ക്ഷാമം നേരിട്ടിരുന്നു.

2020 മാര്‍ച്ചില്‍ മഹാമാരി പ്രഖ്യാപിച്ചതോടെ ഒന്റാരിയോ എമര്‍ജന്‍സി പ്രോഗ്രാം ആരംഭിച്ച് 6700 ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളെ ലോംഗ് ടേം കെയര്‍ ഹോമിലും, മറ്റ് കെയര്‍ സംവിധാനങ്ങളിലും ജോലിക്കായി എടുത്തിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 342 മില്ല്യണ്‍ ഡോളറാണ് റിക്രൂട്ട്‌മെന്റിനായി ഒന്റാരിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
Other News in this category4malayalees Recommends