ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും മനസിലാക്കി ; വിവാഹം കഴിഞ്ഞ് ആറുമാസം മാത്രം ; 22 കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും മനസിലാക്കി ; വിവാഹം കഴിഞ്ഞ് ആറുമാസം മാത്രം ; 22 കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജ് ആണ് പിടിയിലായത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെ ഈ മാസം 12നാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വാതിശ്രീയുടെ വിവാഹം നടന്നതാകട്ടെ ആറ് മാസം മുന്‍പും. ഇരുവരുടെയും പ്രണയവിവാഹം കൂടിയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്വാതിശ്രീയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്യാംരാജ് അറസ്റ്റിലായത്. സംഭവ സമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു.

ശ്യാംരാജ് യുവതിയെ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് സ്വാതിശ്രീയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ത്തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും സ്വാതിശ്രീ മനസിലാക്കിയിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Other News in this category4malayalees Recommends