ലൈംഗിക പീഡനക്കേസ് അവസാനിക്കുമ്പോഴേക്കും ആന്‍ഡ്രൂ രാജകുമാരന്‍ പാപ്പരാകും? ഡ്യൂക്കിന്റെ ലീഗല്‍ ടീം ഇരയുടെ 'തെറ്റായ ഓര്‍മ്മകളെ' ചോദ്യം ചെയ്യുന്നു; വിര്‍ജിനിയയുടെ ഭര്‍ത്താവിനെയും, സൈക്കോളജിസ്റ്റിനെയും കോടതി കയറ്റും!

ലൈംഗിക പീഡനക്കേസ് അവസാനിക്കുമ്പോഴേക്കും ആന്‍ഡ്രൂ രാജകുമാരന്‍ പാപ്പരാകും? ഡ്യൂക്കിന്റെ ലീഗല്‍ ടീം ഇരയുടെ 'തെറ്റായ ഓര്‍മ്മകളെ' ചോദ്യം ചെയ്യുന്നു; വിര്‍ജിനിയയുടെ ഭര്‍ത്താവിനെയും, സൈക്കോളജിസ്റ്റിനെയും കോടതി കയറ്റും!

ആന്‍ഡ്രൂ രാജകുമാരനും, മുന്‍ ഭാര്യ ഫെര്‍ജിയും വിന്‍ഡ്‌സര്‍ ഹോമില്‍ നിന്നും ആദ്യമായി ഒരുമിച്ച് പുറത്തിറങ്ങി. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന കേസ് പുരോഗമിക്കവെ ഇദ്ദേഹത്തിന്റെ സൈനിക പദവികള്‍ നഷ്ടമായതിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ആന്‍ഡ്രൂവിന്റെ ലീഗല്‍ ടീം വിര്‍ജിനിയ റോബര്‍ട്‌സിന്റെ ഭര്‍ത്താവ് റോബര്‍ട്ടിനെയും, സൈക്കോളജിസ്റ്റ് ഡോ. ജൂഡിത്ത് ലൈറ്റ്ഫൂട്ടിനെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.


കോടതി വ്യവഹാരം തന്നെ സാമ്പത്തികമായി തകര്‍ക്കുമെന്ന ഭീതിയിലാണ് ആന്‍ഡ്രൂ രാജകുമാരന്‍. ഇവരുടെ വാഹനങ്ങള്‍ക്കൊപ്പം രണ്ട് കാറുകള്‍ അകമ്പടി സേവിച്ചിരുന്നു. രാജകീയ സുരക്ഷ തുടര്‍ന്നും ലഭിക്കുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നികുതിദായകന്റെ പണം ഉപയോഗിച്ച് ആന്‍ഡ്രൂവിന് സുരക്ഷ ഏര്‍പ്പാടാക്കുന്നത് തുടരുമോയെന്ന കാര്യത്തില്‍ സെക്യൂരിറ്റി മന്ത്രി ഡാമിയന്‍ ഹിന്‍ഡ്‌സ് അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.

ആന്‍ഡ്രൂവിന്റെ അഭിഭാഷകരുടെ നിലവിലെ ഫീസ് 2 മില്ല്യണ്‍ പൗണ്ടെങ്കിലും എത്തിച്ചേര്‍ന്നതായാണ് കരുതുന്നത്. കേസ് കോടതിയിലെത്താതിരിക്കാന്‍ വിര്‍ജിനിയയ്ക്ക് 10 മില്ല്യണ്‍ പൗണ്ട് നല്‍കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. രാജ്ഞിയുമായി വ്യാഴാഴ്ച നടത്തിയ 30 മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആന്‍ഡ്രൂവിന്റെ സൈനിക ടൈറ്റിലുകളും, രാജകീയ പേട്രണേജുകളും തിരിച്ചെടുക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം എത്തിയത്.

ഇരയുടെ ഭര്‍ത്താവും, ഡോ. ലൈറ്റ്ഫൂട്ടും ഓസ്‌ട്രേലിയന്‍ പൗരന്‍മാരാണ്. ഇവരെ വ്യക്തിപരമായോ, വീഡിയോ ലിങ്ക് വഴിയോ പരിശോധിക്കാന്‍ അവസരം വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുക. വിര്‍ജിനിയയുടെ ഓര്‍മ്മകളില്‍ പിഴവ് സംഭവിക്കാമെന്നാണ് രാജ്ഞിയുടെ മകന് വേണ്ടി പ്രത്യക്ഷപ്പെടുന്ന അഭിഭാഷകര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഓര്‍മ്മപ്പിശക് മുതല്‍ ആന്‍ഡ്രൂവിന് എതിരായ ആരോപണം ഉന്നയിച്ച യുവതിക്ക് നല്‍കിയ പ്രസ്‌ക്രിപ്ഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടോയെന്നാണ് തിരയുന്നത്.
Other News in this category



4malayalees Recommends