കുവൈറ്റ് മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു

കുവൈറ്റ് മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക, ഇടവകദിനം ആഘോഷിച്ചു. മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രസ്റ്റി ജോണ്‍ പി. ജോസഫ് സ്വാഗതവും, കണ്‍വീനര്‍ ജേക്കബ് റോയ് നന്ദിയും രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, എന്‍.ഈ.സി.കെ. സെക്രട്ടറി റോയ് യോഹന്നാന്‍, സഭാ മനേജിംഗ് കമ്മിറ്റിയംഗം കെ.ഇ. മാത്യൂസ്, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം അലക്‌സ്, പ്രാര്‍ത്ഥനായോഗ ജനറല്‍ സെക്രട്ടറി ജീന്‍ രാജാ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ 60 വയസ്സ് തികഞ്ഞ സീനിയര്‍ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ചും, ഇടവകയില്‍ 25 വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കിയവര്‍ക്കും, 10, 12 ക്‌ളാസുകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കും മെമെന്റോ നല്‍കിയും ആദരിച്ചു.


Other News in this category



4malayalees Recommends