രണ്ടാഴ്ചയ്ക്കുള്ളില്‍ ലണ്ടനില്‍ മഞ്ഞുവീഴും; മാസത്തിന്റെ അവസാനത്തോടെ യുകെയിലെ സൗത്ത് ഭാഗങ്ങളില്‍ മഞ്ഞെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; ആര്‍ട്ടിക് ബ്ലാസ്റ്റ് രാജ്യത്ത് -5 സെല്‍ഷ്യസ് താപനില എത്തിച്ചു; മൂടല്‍മഞ്ഞ് യാത്രാതടസ്സം സൃഷ്ടിക്കുന്നു

രണ്ടാഴ്ചയ്ക്കുള്ളില്‍ ലണ്ടനില്‍ മഞ്ഞുവീഴും; മാസത്തിന്റെ അവസാനത്തോടെ യുകെയിലെ സൗത്ത് ഭാഗങ്ങളില്‍ മഞ്ഞെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; ആര്‍ട്ടിക് ബ്ലാസ്റ്റ് രാജ്യത്ത് -5 സെല്‍ഷ്യസ് താപനില എത്തിച്ചു; മൂടല്‍മഞ്ഞ് യാത്രാതടസ്സം സൃഷ്ടിക്കുന്നു

യുകെയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍. തണുത്തുറഞ്ഞ ആര്‍ട്ടിക് ബ്ലാസ്റ്റാണ് രാജ്യത്തേക്ക് മഞ്ഞ് എത്തിക്കുന്നത്. ഇതോടെ താപനില -5 സെല്‍ഷ്യസിലേക്ക് താഴുകയും, മഞ്ഞ് വീഴുകയും ചെയ്യുമെന്നാണ് പ്രവചനം.


മാസത്തിന്റെ അവസാനത്തിന് മുന്‍പ് തന്നെ തലസ്ഥാന നഗരം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. ജനുവരി 30ന് മുന്‍പ് തന്നെ മിക്ക പ്രദേശങ്ങളിലും വെള്ളപുതയ്ക്കും. ഇതിനിടെ മൂടല്‍മഞ്ഞ് മൂലം 50 യാര്‍ഡില്‍ കൂടുതലുള്ള കാഴ്ച ബുദ്ധിമുട്ടാകുന്ന സാഹചര്യത്തില്‍ യാത്രാ തടസ്സങ്ങളും, വിമാനങ്ങള്‍ റദ്ദാക്കാനുള്ള സാഹര്യവും ഉള്ളതായി മെറ്റ് ഓഫീസ് പറഞ്ഞു.

Fog is pictured in Gravesend, Kent, early on Saturday morning. Drivers were warned to expect low visibility

ഈ വീക്കെന്‍ഡില്‍ വെയില്‍സിലും, വെസ്റ്റ് ഇംഗ്ലണ്ടിലും താപനില പൂജ്യം സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. ലണ്ടന്‍, ബര്‍മിംഗ്ഹാം, ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുള്ള ഡ്രൈവിംഗ് അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. കൂടാതെ ബസ്, ട്രെയിന്‍ സര്‍വ്വീസുകളിലും തടസ്സം നേരിടും.

മൂടല്‍മഞ്ഞ് താഴുന്നത് മൂലം തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. വെസ്റ്റേണ്‍ ഭാഗങ്ങളില്‍ ചെറിയ മഴയും പ്രവചിക്കപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗത്തും തിങ്കളാഴ്ചയോടെ -4 സെല്‍ഷ്യസ് വരെയാകും താപനില.

വ്യാഴാഴ്ച മുതല്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടും.
Other News in this category4malayalees Recommends