ജൂതപ്പള്ളി ആക്രമണം നടന്നത് യുഎസില്‍ തടവില്‍ കഴിയുന്ന പാക് ശാസ്ത്രജ്ഞ ആഫിയയുടെ മോചനത്തിനായി ; പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയത് ബ്രിട്ടീഷ് പൗരനെ ; യുകെയില്‍ രണ്ട് കൗമാരക്കാര്‍ കൂടി പിടിയിലായി

ജൂതപ്പള്ളി ആക്രമണം നടന്നത് യുഎസില്‍ തടവില്‍ കഴിയുന്ന പാക് ശാസ്ത്രജ്ഞ ആഫിയയുടെ മോചനത്തിനായി ; പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയത് ബ്രിട്ടീഷ് പൗരനെ ; യുകെയില്‍ രണ്ട് കൗമാരക്കാര്‍ കൂടി പിടിയിലായി
ടെക്‌സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലു പേരെ ബന്ദികളാക്കിയ സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യുഎസ്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആയുധധാരിയായ ആക്രമി ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസലിനെ ഇന്നലെ വധിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്, യുഎസിലേക്ക് കടക്കാനെങ്ങനെ സാധിച്ചെന്ന് സഹോദരന്‍ ചോദിക്കുന്നു.

സംഭവത്തില്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്.

aafiya-texas-attack

ശനിയാഴ്ച രാവിലെ ആരാധനാ വേളയിലാണ് സംഭവം നടന്നത്. രാത്രിയോടെ എഫ്ബിഐ സംഘം പള്ളിയില്‍ കടന്ന് ബന്ദികളെ രക്ഷിച്ചത്. ഇയാളുടെ ആവശ്യവും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനീകരെ വധിക്കാന്‍ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാനി ന്യൂറോ സയന്റിസ് 'ലേഡി അല്‍ഖ്വയ്ദ' ആഫിയ സിദ്ദിഖിനെ (49) വിട്ടയയ്ക്കണമെന്നതായിരുന്നു അക്രമിയുടെ ആവശ്യം.

എന്നാല്‍ അക്രമം നടത്തിയയാള്‍ക്ക് ആഫിയയുമായോ അവരുടെ കുടുംബവുമായോ ബന്ധമൊന്നുമില്ലെന്നും ആഫിയയുടെ സഹോദരന്‍ മുഹമ്മദ് സിദ്ദിഖി ഇതിന്റെ ഭാഗമല്ലെന്നും സ്ഥിരീകരിച്ചു.

2016 ലാണ് ആഫിയ 86 വര്‍ഷം തടവിന് യുഎസില്‍ ശിക്ഷിക്കപ്പെട്ടത്. 2003 ല്‍ കറാച്ചിയില്‍ നിന്ന് അപ്രത്യക്ഷമായ ആഫിയ അഞ്ചു വര്‍ഷം കഴിഞ്ഞ് അഫ്ഗാനിലാണ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ തോക്ക് പിടിച്ചെടുത്ത് യുഎസ് സൈനീകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.


Other News in this category



4malayalees Recommends