ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒരുക്ക ധ്യാനം ഇന്ന്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒരുക്ക ധ്യാനം ഇന്ന്
ബിര്‍മിംഗ് ഹാം . 2022 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഇടവക വര്‍ഷത്തോടനുബന്ധിച്ച് രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന വിവിധ ധ്യാനങ്ങളുടെ ഒരുക്കമായി ഇന്ന് ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒരുക്ക ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു . ഇടവക ധ്യാനങ്ങളുടെ പ്രത്യേക നിയോഗമായി സംഘടിപ്പിച്ചിരിക്കുന്ന ഈ ഒരുക്ക ധ്യാനം ഇന്ന് രാവിലെ പതിനൊന്നു മണി മുതല്‍ ഒരു മണി വരെ സൂം പ്ലാറ്റ് ഫോമില്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത് . രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ അവസാന വര്‍ഷമായ ഈ ഇടവക വര്‍ഷത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിവിധ പരിപാടികളുടെയും , ധ്യാനങ്ങളുടെയും ഒക്കെ വിജയത്തിനായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഈ ഒരുക്ക ധ്യാനത്തിലേക്ക് താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു .


Other News in this category4malayalees Recommends