ആന്റിജന്‍ കിറ്റുകളുടെ വില കൂട്ടി ജനത്തെ വഞ്ചിക്കുന്നവര്‍ക്ക് പത്തു മില്യണ്‍ ഡോളര്‍ പിഴയീടാക്കും ; അടിയന്തര സാഹചര്യത്തിലെ മുതലെടുപ്പ് അനുവദിക്കില്ല ; ശക്തമായ താക്കീതുമായി എസിസിസി

ആന്റിജന്‍ കിറ്റുകളുടെ വില കൂട്ടി ജനത്തെ വഞ്ചിക്കുന്നവര്‍ക്ക് പത്തു മില്യണ്‍ ഡോളര്‍ പിഴയീടാക്കും ; അടിയന്തര സാഹചര്യത്തിലെ മുതലെടുപ്പ് അനുവദിക്കില്ല ; ശക്തമായ താക്കീതുമായി എസിസിസി
റാപ്പിഡ് ആന്റിജന്‍ കിറ്റ് വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്.

വില അമിതമായി കൂട്ടി വില്‍ക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

ആന്റിജന്‍ കിറ്റുകള്‍ക്ക് വന്‍ വിലയാണ് ഈടാക്കുന്നത്. ഇത് അനുവദിക്കില്ലെന്ന് ദി ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ (എസിസിസി) വ്യക്തമാക്കി. വില വര്‍ദ്ധനവ് ഈടാക്കുന്നവര്‍ക്ക് പത്തു മില്യണ്‍ ഡോളര്‍ വരെ പിഴയീടാക്കുമെന്നാണ് മുന്നറിയിപ്പ്.

Postive COVID-19 rapid antigen test (Getty)

പലയിടത്തും രണ്ട് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് അഞ്ഞൂറ് ഡോളര്‍ വരെ ഈടാക്കുന്ന സ്ഥിതിയുണ്ട്.

ഉപഭോക്താക്കളില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് കിറ്റുകളെ സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നുണ്ട്. പിസിആര്‍ ടെസ്റ്റ് ക്ലിനിക്കുകളില്‍ തിരക്കു വന്നതിനാലാണ് സര്‍ക്കാര്‍ റാപ്പിഡ് ടെസ്റ്റുകളെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. ലക്ഷണമുള്ളവര്‍ റാപ്പിഡ് കിറ്റ് വാങ്ങി പരിശോധിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ വിപണിയില്‍ കിറ്റ് ലഭിക്കാതെ വരുന്ന സാഹചര്യമുണ്ട്. അതിനാല്‍ എന്തു വില കൊടുത്തും വാങ്ങുമെന്ന അവസ്ഥയില്‍ ചിലര്‍ അമിത വില ഈടാക്കുകയാണ്.

റാപ്പിഡ് ടെസ്റ്റുകളെ സംബന്ധിച്ച് മീഡിയകളിലും വില വ്യത്യാസത്തെ കുറിച്ച് വാര്‍ത്തവന്നിരുന്നു. 40 ഓളം ടെസ്റ്റ് സപ്ലൈയേഴ്‌സും മേജര്‍ റിട്ടെയ്‌ലേഴ്‌സും ഫാര്‍മസികളോടും വില സംബന്ധിച്ച് വിവരങ്ങള്‍ എസിസിസി തേടിയിട്ടുണ്ട്. റാപിഡ് ആന്‍ഡിജന്‍ ടെസ്റ്റിന്റെ വിലയില്‍ 3.95 ഡോളര്‍ മുതല്‍ 11.45 ഡോളര്‍ വരെ വ്യത്യാസങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് എസിസിസി വ്യക്തമാക്കി.

Other News in this category4malayalees Recommends