സൗദിയില്‍ അഞ്ചു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കും

സൗദിയില്‍ അഞ്ചു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കും
സൗദിയില്‍ അഞ്ചു മുതല്‍ 11 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങി. ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണികളും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് ഇത് വരെ 52 ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. അഞ്ചു മുതല്‍ 11 വയസു വരേയുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കാന്‍ രാജ്യം തയാറായെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മാതാപിതാക്കള്‍ അവരുടെ സ്വിഹത്തി, തവക്കല്‍നാ ആപ്പുകള്‍ വഴി അപ്പോയിന്റ്‌മെന്റ് എടുക്കണം. ഈ പ്രായവും ഉയര്‍ന്ന അപകടസാധ്യതയുമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം ഡിസംബര്‍ 21 ന് പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കുള്ള വാക്‌സിനേഷന്റെ രണ്ടാം ഘട്ടവും കഴിഞ്ഞ ദിവസം ആരംഭിച്ചു. അതിന് പിറകെയാണ് ഇപ്പോള്‍ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചത്.

കൂടാതെ കോവിഡ് ബാധമൂലം ഗര്‍ഭിണികള്‍ക്ക് ഗുരുതര പ്രത്യാഘതങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വേഗത്തില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഗര്‍ഭിണികള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും, കോവിഡിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്ന് ഇത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും സംരംക്ഷണം നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends