ഒട്ടാവയില്‍ വിന്റര്‍ കൊടുങ്കാറ്റ്; കോവിഡ്-19 വാക്‌സിന്‍ ക്ലിനിക്കുകള്‍ റദ്ദാക്കി; ഇംഗ്ലീഷ്, ഫ്രഞ്ച് സ്‌കൂളുകള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലാക്കി; 40 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഒട്ടാവയില്‍ വിന്റര്‍ കൊടുങ്കാറ്റ്; കോവിഡ്-19 വാക്‌സിന്‍ ക്ലിനിക്കുകള്‍ റദ്ദാക്കി; ഇംഗ്ലീഷ്, ഫ്രഞ്ച് സ്‌കൂളുകള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലാക്കി; 40 സെന്റിമീറ്റര്‍ വരെ മഞ്ഞ് പെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഒട്ടാവയെയും, പരിസര പ്രദേശങ്ങളെയും സുപ്രധാന വിന്റര്‍ കൊടുങ്കാറ്റ് കീഴടക്കുമെന്ന് മുന്നറിയിപ്പ്. ഇതോടെ തിങ്കളാഴ്ചത്തെ കോവിഡ്-19 വാക്‌സിന്‍ ക്ലിനിക്കുകള്‍ റദ്ദാക്കുകയും, സ്‌കൂളുകള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലാക്കുകയും ചെയ്തു.


അല്‍ഗോന്‍ക്വിന്‍ പാര്‍ക്ക് ഈസ്റ്റില്‍ നിന്നും ക്യൂബെക്ക് ബോര്‍ഡര്‍ വരെയും, സൗത്തില്‍ പ്രിന്‍സ് എഡ്വാര്‍ഡ് കൗണ്ടി വരെയുമാണ് എന്‍വയോണ്‍മെന്റ് കാനഡ വിന്റര്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെസ്‌റ്റേണ്‍ ക്യുബെക്കിലും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ദേശീയ തലസ്ഥാനത്ത് 25 മുതല്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ അര മീറ്റര്‍ വരെ മഞ്ഞിനും സാധ്യതയുണ്ട്. തിങ്കളാഴ്ച മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

അടിയന്തരമല്ലാത്ത യാത്രകള്‍ മാറ്റിവെയ്ക്കാനും, മഞ്ഞ് നീക്കാന്‍ ഷവലിംഗ് ചെയ്യുമ്പോള്‍ ഇടവേളകള്‍ എടുക്കാനുമാണ് എന്‍വയോണ്‍മെന്റ് കാനഡ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന സാമൂഹിക കോവിഡ്-19 വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ റദ്ദാക്കുന്നതായി ഒട്ടാവ പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി.

ചൊവ്വാഴ്ച ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഒട്ടാവ സിറ്റിയില്‍ തിങ്കളാഴ്ച വൈകുന്നേരം 7 മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം 7 വരെ പാര്‍ക്കിംഗ് വിലക്ക് ഏര്‍പ്പെടുത്തി. തെരുവില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ടിക്കറ്റ് അടിക്കുകയും, നീക്കുകയും ചെയ്യും.
Other News in this category



4malayalees Recommends