മാസ്‌ക് നിബന്ധന സൗത്ത് വെസ്റ്റിലേക്കും വ്യാപിപ്പിച്ചു; ഒമിക്രോണിനെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ഡോക്ടര്‍മാര്‍; വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് നിയമങ്ങള്‍ കടുപ്പിക്കുന്നു

മാസ്‌ക് നിബന്ധന സൗത്ത് വെസ്റ്റിലേക്കും വ്യാപിപ്പിച്ചു; ഒമിക്രോണിനെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ഡോക്ടര്‍മാര്‍; വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് നിയമങ്ങള്‍ കടുപ്പിക്കുന്നു

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ സൗത്ത് വെസ്റ്റ് മേഖലയില്‍ വൈകുന്നേരം 6 മുതല്‍ ഇന്‍ഡോറില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നു. തൊഴിലിടങ്ങള്‍, ഏജ്ഡ് കെയര്‍ സംവിധാനങ്ങള്‍, ആശുപത്രികള്‍ ഉള്‍പ്പെടെ ഇന്‍ഡോര്‍ പൊതു സൗകര്യങ്ങളിലെല്ലാം നിയമം ബാധകമാകും.


പെര്‍ത്ത്, പീല്‍ മേഖലകളില്‍ ഞായറാഴ്ച നിലവില്‍ വന്ന നിബന്ധനയാണ് സൗത്ത് വെസ്റ്റ് മേഖലയിലേക്കും നീട്ടുന്നത്. ജനുവരി 12 മുതല്‍ സൗത്ത് വെസ്റ്റില്‍ പോയിട്ടുള്ള ഏതൊരാളും ഈ നിയമം പാലിക്കണം.

'സൗത്ത് വെസ്റ്റ് മേഖലയില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന ഘട്ടത്തില്‍ ആശങ്ക ഉയരുന്നത് പരിഗണിച്ചാണ് മാസ്‌ക് നിബന്ധന നടപ്പാക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് രോഗി ഈ പ്രദേശത്തെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി', ഡബ്യുഎ പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ പറഞ്ഞു.

എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുള്ള എല്ലാവരും ടെസ്റ്റിംഗിന് വിധേയമാകണമെന്ന് പ്രീമിയര്‍ ആവശ്യപ്പെട്ടു. പെര്‍ത്തില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സാമൂഹിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സ്‌റ്റേറ്റ് ഗവണ്‍മെന്റിനോട് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മെഡിക്കല്‍ ബോഡി ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച 18 കോവിഡ്-19 കേസുകളാണ് ഡബ്യുഎയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് പെര്‍ത്തിലും, മാണ്ടുറാ മേഖലയിലും മാസ്‌ക് നിബന്ധന തിരിച്ചെത്തിയത്.
Other News in this category



4malayalees Recommends