അബുദാബിയില്‍ ഭീകരാക്രമണം ; രണ്ട് ഇന്ത്യക്കാരും ഒരു പാക് സ്വദേശിയും മരിച്ചു ; കര്‍ശന നടപടിയുണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്

അബുദാബിയില്‍ ഭീകരാക്രമണം ; രണ്ട് ഇന്ത്യക്കാരും ഒരു പാക് സ്വദേശിയും മരിച്ചു ; കര്‍ശന നടപടിയുണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്
അബുദാബിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് യുഎഇ. ഹൂതി വിമതരുടെ ഭീകരാക്രമണമാണ് നടന്നതെന്നും സംഭവം ആസൂത്രിതമാണെന്നും യുഎഇ അറിയിച്ചു. കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.

രണ്ട് ഇന്ത്യക്കാരും ഒരു പാക് പൗരനുമാണ് മരിച്ചത്. മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീ പിടിത്തത്തില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നിര്‍മ്മാണ കേന്ദ്രത്തിന് സമീപവും തീപിടിത്തമുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്.

അഡ്‌നോക് സംഭരണ ടാങ്കുകള്‍ക്ക് സമീപമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

അഗ്നിശമന േേസന സംഭവ സ്ഥലത്തെത്തി തീ അണച്ചു. ഡ്രോണ്‍ പോലുള്ള പറക്കുന്നവയാകാം സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ കുറിച്ച് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

Other News in this category



4malayalees Recommends