മസാജ് ചെയ്യവെ സ്ത്രീയുടെ സ്തനങ്ങളില്‍ മസാജ് ചെയ്തു; കുറ്റക്കാരനായി കോടതി കണ്ടെത്തിയ മസാജ് തെറാപ്പിസ്റ്റിനെ വെറുതെവിട്ട് അപ്പീല്‍ കോടതി; മസാജ് നല്‍കിയത് അനുമതി വാങ്ങിയ ശേഷമോയെന്ന് ഉറപ്പിക്കാന്‍ തെളിവില്ല

മസാജ് ചെയ്യവെ സ്ത്രീയുടെ സ്തനങ്ങളില്‍ മസാജ് ചെയ്തു; കുറ്റക്കാരനായി കോടതി കണ്ടെത്തിയ മസാജ് തെറാപ്പിസ്റ്റിനെ വെറുതെവിട്ട് അപ്പീല്‍ കോടതി; മസാജ് നല്‍കിയത് അനുമതി വാങ്ങിയ ശേഷമോയെന്ന് ഉറപ്പിക്കാന്‍ തെളിവില്ല

മോശം പെരുമാറ്റത്തിന് കുറ്റം ഏറ്റുവാങ്ങിയ കാന്‍ബെറാ മസാജ് തെറാപ്പിസ്റ്റിന് എതിരായ വിധി അപ്പീല്‍ കോടതി റദ്ദാക്കി. ഒരു സ്ത്രീയുടെ അനുമതി ചോദിക്കാതെയാണ് സ്തനങ്ങളില്‍ മസാജ് നല്‍കിയതെന്ന് തെളിയിക്കാനുള്ള തെളിവില്ലെന്ന് കണ്ടെത്തിയാണ് അപ്പീല്‍ ജഡ്ജിന്റെ നടപടി.


ഓസ്‌ട്രേലിയയിലെ ആക്ട് മജിസ്‌ട്രേറ്റ് കോടതിയാണ് തെറാപ്പിസ്റ്റ് തിമോത്തി വാന്‍ എയ്ല്‍ 2019 ജനുവരിയില്‍ ഒരു വനിതയ്ക്ക് മസാജ് നല്‍കവെ നെഞ്ചില്‍ മസാജ് ചെയ്യേണ്ടതുണ്ടോയെന്ന് ചോദിച്ചത്. നെഞ്ച് മുഴുവന്‍ എന്ന അര്‍ത്ഥത്തിലാണ് താന്‍ ചോദ്യം ഉന്നയിച്ചതെന്ന് സ്ത്രീ മനസ്സിലാക്കുമെന്ന ധാരണയിലാണ് വാന്‍ എയ്ല്‍ ഇത് ചോദിച്ചത്.

എന്നാല്‍ 'ആയിക്കോട്ടെ' എന്ന് പറയുമ്പോള്‍ സ്തനങ്ങളും ഉള്‍പ്പെടുന്നുവെന്ന് താന്‍ തിരിച്ചറിഞ്ഞില്ലെന്നാണ് സ്ത്രീ പരാതിപ്പെട്ടത്. മസാജിസ്റ്റ് സ്തനങ്ങള്‍ മസാജ് ചെയ്തപ്പോള്‍ ഞെട്ടിപ്പോവുകയും, ലൈംഗികമായ രീതിയില്‍ സ്പര്‍ശിക്കുന്നതായി തോന്നിയെന്നും കോടതിയില്‍ വ്യക്തമാക്കി.

ലൈംഗികമായ ഉദ്ദേശങ്ങള്‍ ഉണ്ടായില്ലെന്നും മറച്ചിരുന്ന ഷീറ്റ് മാറ്റിയതിനാല്‍ സ്തനങ്ങള്‍ മസാജ് ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെടുന്നതായാണ് താന്‍ മനസ്സിലാക്കിയതെന്നുമാണ് വാന്‍ എയ്ല്‍ വാദിച്ചത്. 2021 ഏപ്രിലില്‍ മോശം പെരുമാറ്റത്തിന് മസാജിസ്റ്റിനെ കുറ്റക്കാരനായി മജിസ്‌ട്രേറ്റ് വിധിച്ചു.

മസാജ് തെറാപ്പിസ്റ്റായി ജോലിക്കെത്തി മൂന്നാമത്തെ ആഴ്ചയിലായിരുന്നു സംഭവം. എന്നാല്‍ അപ്പീല്‍ കോടതി ഈ വിധി റദ്ദാക്കി. കൂടാതെ രണ്ട് ഭാഗത്തുള്ള കക്ഷികളും ഉദ്ദേശശുദ്ധിയില്‍ തെറ്റിദ്ധാരണ നേരിട്ടതായി അപ്പീല്‍ കോടതി ജഡ്ജ് ക്രിസാ ലൂകാസ് കാള്‍സണ്‍ തെളിവ് കണ്ടെത്തി.
Other News in this category4malayalees Recommends