അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ രണ്ട് മരണം; ടോംഗയിലെ ജനങ്ങളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം; ചാരം ശ്വസിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും; ഭക്ഷ്യ, ജലശ്രോതസ്സുകള്‍ നാശമാക്കുമെന്ന് മുന്നറിയിപ്പ്

അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ രണ്ട് മരണം; ടോംഗയിലെ ജനങ്ങളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം; ചാരം ശ്വസിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും; ഭക്ഷ്യ, ജലശ്രോതസ്സുകള്‍ നാശമാക്കുമെന്ന് മുന്നറിയിപ്പ്

ടോംഗയിലെ ഹുംഗാ ടോംഗാ ഹുംഗാ ഹാ'അപായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി ടോംഗയിലെ ഗവണ്‍മെന്റ്. പ്രദേശത്തെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ ഉപദേശിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


2 സെന്റിമീറ്ററോളം അഗ്നിപര്‍വ്വത ചാരവും, പൊടിയുമാണ് ടോംഗയിലെ പ്രധാന ദ്വീപായ ടോംഗാടാപുവില്‍ വീണിരിക്കുന്നത്. ശനിയാഴ്ച നടന്ന പൊട്ടിത്തെറിയെ തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

വായുവിലും, മണ്ണിലും വീണ ചാരം വായുമലിനീകരണവും, ഭക്ഷണവും, ജലവും മോശമാക്കുകയും ചെയ്യുമെന്ന ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടന പറഞ്ഞു. പ്രദേശവാസികളോട് ബോട്ടില്‍ വെള്ളം കുടിക്കാനും, പുറത്തിറങ്ങുമ്പോള്‍ ചാരം ശ്വസിക്കുന്നത് ഒഴിവാക്കാന്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടോംഗാടാപുവിലെ ആരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന ആശ്വാസമുണ്ട്. നൂറോളം വീടുകളാണ് തകര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 50 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.

അഗ്നിപര്‍വ്വത ചാരം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരപ്രദേശങ്ങള്‍ ഇല്ലാതാക്കാനും, മത്സ്യബന്ധന മേഖലയില്‍ തടസ്സങ്ങള്‍ വരാനും ഇടയുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നും സല്‍ഫര്‍ ഡയോക്‌സൈഡും, നൈട്രജന്‍ ഓക്‌സൈഡും പുറത്തുവരുന്നതിനാല്‍ ആസിഡ് മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പുള്ളത്.
Other News in this category



4malayalees Recommends