ചൈന ഉയ്ഗുര്‍ മുസ്ലീങ്ങളെ എത്ര പീഡിപ്പിച്ചാലും ആരും കാര്യമാക്കില്ല! സത്യാവസ്ഥ വിളിച്ചുപറഞ്ഞ് സിലിക്കണ്‍ വാലി ശതകോടീശ്വരന്‍ ചാമത് പാലിഹപിടിയ; വിവാദം ആളിക്കത്തുന്നു

ചൈന ഉയ്ഗുര്‍ മുസ്ലീങ്ങളെ എത്ര പീഡിപ്പിച്ചാലും ആരും കാര്യമാക്കില്ല! സത്യാവസ്ഥ വിളിച്ചുപറഞ്ഞ് സിലിക്കണ്‍ വാലി ശതകോടീശ്വരന്‍ ചാമത് പാലിഹപിടിയ; വിവാദം ആളിക്കത്തുന്നു

ചൈനയിലെ ഉയ്ഗുര്‍ വിഭാഗത്തിന്റെ പീഡനമൊന്നും ആരും കാര്യമാക്കുന്നില്ലെന്ന് സിലിക്കണ്‍ വാലിയിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ചാമത്ത് പാലിഹപിടിയ. 1.2 ബില്ല്യണ്‍ ഡോളര്‍ മൂല്യവും, എന്‍ബിഎ ടീമായ ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സില്‍ ന്യൂനപക്ഷ ഓഹരിയുമുള്ള ശതകോടീശ്വരനാണ് ചാമത്ത്. 2011ല്‍ ഫേസ്ബുക്കില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ഇദ്ദേഹം സ്വന്തം വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് ഫണ്ട്, സോഷ്യല്‍ ക്യാപിറ്റല്‍ ആരംഭിച്ചത്.


ഇപ്പോള്‍ ചൈനയിലെ ഉയ്ഗുര്‍ മുസ്ലീങ്ങളുടെ ചൂഷണത്തെ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് ശ്രീലങ്കന്‍ വംശജനായ 45-കാരന്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ഒരു മില്ല്യണോളം ഉയ്ഗുര്‍ മുസ്ലീങ്ങളെ പുനര്‍വിദ്യാഭ്യാസം ചെയ്യിക്കുന്ന ക്യാമ്പുകളില്‍ അടിമ ജോലിയും, ബലാത്സംഗവും, നിര്‍ബന്ധിത ഷണ്ഢീകരണവുമാണ് നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാണിച്ചു.

'ആരും കാര്യമാക്കുന്നില്ല. ഉയ്ഗുര്‍ ജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും പരിഗണിക്കുന്നില്ല', ചാമത്ത് അഭിപ്രായപ്പെട്ടു. നമ്മുടെ കൈയില്‍ ഒതുങ്ങാത്ത കാര്യങ്ങളെ കുറിച്ച് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ചൈന തായ്‌വാനില്‍ കടന്നുകയറിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥ തകിടം മറിയുമെന്ന വിഷയത്തെ കുറിച്ചാണ് ഞാന്‍ ശ്രദ്ധിക്കുന്നത്, ചാമത്ത് പറഞ്ഞു.

ഉയ്ഗുറുകളുടെ അവസ്ഥ ശ്രദ്ധിക്കാന്‍ പറയുമ്പോള്‍ ഞാന്‍ അത് കാര്യമാക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. മറിച്ചായാല്‍ ഞാന്‍ പറയുന്നത് നുണയാകും, അദ്ദേഹം പറഞ്ഞു. യുഎസിലെ മനുഷ്യാവകാശമാണ് ലോകത്തെ മറ്റ് വിഷയങ്ങളേക്കാല്‍ തനിക്ക് പ്രധാനമെന്നും ശ്രീലങ്കന്‍ വംശജന്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends