ക്യൂന്‍സ്ലാന്‍ഡില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല ; ജനുവരി 22 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ ; ഇളവുകള്‍ വ്യക്തമാക്കി പ്രീമിയര്‍

ക്യൂന്‍സ്ലാന്‍ഡില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല ; ജനുവരി 22 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ ; ഇളവുകള്‍ വ്യക്തമാക്കി പ്രീമിയര്‍
ക്യൂന്‍സ്ലാന്‍ഡില്‍ മുഴുവന്‍ വാക്‌സിനും സ്വീകരിച്ച് വിദേശത്തു നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ജനുവരി 22 ശനിയാഴ്ച മുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന് പ്രീമിയര്‍ അന്നാസ്റ്റേഷ്യ വ്യക്തമാക്കി.

നിങ്ങള്‍ ക്യൂന്‍സ്ലാന്‍ഡില്‍ എത്തുമ്പോള്‍ സ്വതന്ത്ര്യമാകും. വിദേശത്തു നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ എത്തിയ ശേഷം 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്‍ഡിജന്‍ ടെസ്റ്റ് നടത്തണം.

ഈ തീരുമാനം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് കരുതുന്നില്ലെന്നും വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇളവ് നല്‍കേണ്ടത് അനിവാര്യമാണെന്നും പ്രീമിയര്‍ പറഞ്ഞു.

വാക്‌സിനേഷന്‍ രാജ്യത്ത് മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. 91.5 ശതമാനം ആദ്യ ഡോസും 88.82 ശതമാനം രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.

Other News in this category

4malayalees Recommends