ആടിനെ വെട്ടാനോങ്ങിയ കത്തി കൊണ്ട് വെട്ടിയത് യുവാവിനെ ; സംക്രാന്തി ദിനത്തില്‍ മൃഗബലിക്കിടെ യുവാവിന് ദാരുണാന്ത്യം

ആടിനെ വെട്ടാനോങ്ങിയ കത്തി കൊണ്ട് വെട്ടിയത് യുവാവിനെ ; സംക്രാന്തി ദിനത്തില്‍ മൃഗബലിക്കിടെ യുവാവിന് ദാരുണാന്ത്യം
സംക്രാന്തിയുടെ ഭാഗമായി മൃഗബലി നടത്തുന്നതിനിടെ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയിലാണ് ദാരുണമായ സംഭവം. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ്(35) കഴുത്തില്‍ ദാരുണമായി മുറിവേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതിയായ ചലാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറുത്തത്.

മൃഗബലികര്‍മത്തിനായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു.

കുത്തേറ്റയുടന്‍ സുരേഷിന്റെ കഴുത്തില്‍നിന്ന് ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ മദനപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends