എല്ലാ കോവിഡ് വിലക്കുകളും മാര്‍ച്ചില്‍ റദ്ദാക്കാന്‍ ഒരുങ്ങി ബോറിസ്; പ്ലാന്‍ ബി വിലക്കുകള്‍ അടുത്ത ആഴ്ച ചവറ്റുകുട്ടയില്‍; ദൈനംദിന കേസുകള്‍ ഒരാഴ്ച കൊണ്ട് 20% കുറഞ്ഞ് 94,000ല്‍; അഡ്മിഷനുകള്‍ മൂന്നാം ദിനവും ഇടിഞ്ഞു

എല്ലാ കോവിഡ് വിലക്കുകളും മാര്‍ച്ചില്‍ റദ്ദാക്കാന്‍ ഒരുങ്ങി ബോറിസ്; പ്ലാന്‍ ബി വിലക്കുകള്‍ അടുത്ത ആഴ്ച ചവറ്റുകുട്ടയില്‍; ദൈനംദിന കേസുകള്‍ ഒരാഴ്ച കൊണ്ട് 20% കുറഞ്ഞ് 94,000ല്‍; അഡ്മിഷനുകള്‍ മൂന്നാം ദിനവും ഇടിഞ്ഞു

യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ 13-ാം ദിനവും കുറഞ്ഞു. ആശുപത്രി അഡ്മിഷനുകളും താഴേക്ക് പോകാന്‍ തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ എല്ലാ കൊറോണാവൈറസ് നിയമങ്ങളും മാര്‍ച്ച് ആദ്യം തന്നെ റദ്ദാക്കാനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.


94,432 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയില്‍ നിന്നും 22 ശതമാനം കുറവാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്. ജനുവരി 6 മുതല്‍ എല്ലാ ആഴ്ചയും കേസുകളില്‍ കുറവ് വന്നിട്ടുണ്ട്.

ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രി അഡ്മിഷനുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ദേശീയ തലത്തില്‍ താഴ്ച രേഖപ്പെടുത്തി. ജനുവരി 14ന് 1892 അഡ്മിഷനുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടനില്‍ ഏതാനും ആഴ്ചകളായി ആശുപത്രി പ്രവേശനം കുറഞ്ഞ് വരികയാണ്.

അതേസമയം മരണസംഖ്യയില്‍ വര്‍ദ്ധനവുണ്ട്. 438 മരണങ്ങളാണ് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. യുകെയില്‍ പ്രതിദിനം ശരാശരി 270 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ ഒമിക്രോണ്‍ പീക്കില്‍ എത്തിയെന്നാണ് പ്രതീക്ഷ.

ഇംഗ്ലണ്ടിലെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാനുള്ള ഒരുക്കങ്ങള്‍ മന്ത്രിമാര്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. രോഗികള്‍ നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നതിന് പുറമെ, ടെസ്റ്റ് & ട്രേസില്‍ സഹകരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കിയേക്കാം. എമര്‍ജന്‍സി കോവിഡ് നിയമങ്ങള്‍ മാര്‍ച്ചില്‍ കാലാവധി തീരുമ്പോള്‍ പുതുക്കിയില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാകും.
Other News in this category4malayalees Recommends