ബ്രിട്ടനിലെ തൊഴില്‍രംഗത്ത് മഹാത്ഭുതം! 184,000 അധിക ജീവനക്കാരെ ജോലിക്കെടുത്ത് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; ബ്രിട്ടനില്‍ തൊഴിലവസരങ്ങള്‍ 1.25 മില്ല്യണ്‍ സര്‍വ്വകാല റെക്കോര്‍ഡില്‍

ബ്രിട്ടനിലെ തൊഴില്‍രംഗത്ത് മഹാത്ഭുതം! 184,000 അധിക ജീവനക്കാരെ ജോലിക്കെടുത്ത് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; ബ്രിട്ടനില്‍ തൊഴിലവസരങ്ങള്‍ 1.25 മില്ല്യണ്‍ സര്‍വ്വകാല റെക്കോര്‍ഡില്‍

ബ്രിട്ടനില്‍ തൊഴില്‍രംഗത്ത് അത്ഭുത പ്രതിഭാസം രേഖപ്പെടുത്തിയതോടെ ദേശീയ തലത്തില്‍ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു. മഹാമാരിക്ക് മുന്‍പുള്ള തലത്തിലേക്കാണ് നിരക്ക് കുറഞ്ഞത്. യുകെ സമ്പദ് ഘടന ശക്തമായി തിരിച്ചുവരുന്നുവെന്ന സൂചനയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്നത്.


സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിലേക്കാണ് താഴ്ന്നത്. കോവിഡ് ആഞ്ഞടിക്കുന്നതിന് മുന്‍പ് 4 ശതമാനമായിരുന്നു തൊഴിലില്ലായ്മ. യൂറോസോണില്‍ 7.2 ശതമാനവും, കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ 9 ശതമാനം എത്തുമെന്ന ഭയചകിതമായ പ്രവചനങ്ങളും മറികടന്നാണ് ഈ തിരിച്ചുവരവ്.

ഡിസംബറില്‍ 184,000 ജീവനക്കാരെയാണ് കമ്പനികള്‍ ജോലിക്ക് എടുത്തത്. വേക്കന്‍സി കണക്കുകള്‍ ഇപ്പോഴും എക്കാലത്തെയും റെക്കോര്‍ഡ് നിരക്കായ 1.25 മില്ല്യണിലാണുള്ളത്. നവംബറില്‍ ശേഷം ആദ്യമായ മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയെ മറികടക്കുന്ന തരത്തില്‍ സാമ്പത്തിക മുന്നേറ്റം നേടിയതായി ഒഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എംപ്ലോയ്‌മെന്റ് അത്ഭുതമെന്നാണ് സ്ഥിതിയെ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ടോറി എംപിമാര്‍ ബോറിസ് ജോണ്‍സനെയാണ് പ്രശംസിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തൊഴില്‍ വിപണിയുടെ ആരോഗ്യം പ്രധാനമായും പിടിച്ചുനിര്‍ത്തിയത് ഫര്‍ലോംഗ് സ്‌കീമാണ്. ചാന്‍സലര്‍ ഋഷി സുനാകിന്റെ പദ്ധതിയാണ് ഈ രക്ഷാപാക്കേജ്.

ലക്ഷക്കണക്കിന് തൊഴിലവസരങ്ങളെ കോവിഡ് പ്രതിസന്ധിക്കിടെ പിടിച്ചുനിര്‍ത്തിയത് ഈ സ്‌കീമാണ്. അതേസമയം ക്രിസ്മസിന് രാജ്യം അടച്ചുപൂട്ടേണ്ടെന്ന തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിയുടെ പദ്ധതിയും ഇതില്‍ പ്രതിഫലിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ വീണ്ടും അടച്ചിടുന്നതിനെ പ്രധാനമായും എതിര്‍ത്തത് ചാന്‍സലറാണ്.
Other News in this category4malayalees Recommends