തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ; 15ഓളം ഹൗസ് സര്‍ജന്‍മാരാണ് ലഹരി ഉപയോഗിക്കുന്നു ; പലരും നൈറ്റ് ഡ്യൂട്ടി സമയത്ത് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയതായും പിടിയിലായ ഡോക്ടറുടെ മൊഴി

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ; 15ഓളം ഹൗസ് സര്‍ജന്‍മാരാണ് ലഹരി ഉപയോഗിക്കുന്നു ; പലരും നൈറ്റ് ഡ്യൂട്ടി സമയത്ത് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയതായും പിടിയിലായ ഡോക്ടറുടെ മൊഴി
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ രോഗികളെ ഉള്‍പ്പടെയുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. 15ഓളം ഹൗസ് സര്‍ജന്‍മാരാണ് ലഹരി ഉപയോഗിച്ചതായി സംശയിക്കപ്പെടുന്നത്. ഇവരില്‍ പലരും നൈറ്റ് ഡ്യൂട്ടി സമയത്ത് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയതായും പിടിയിലായ ഡോക്ടറുടെ മൊഴിയിലുണ്ട്.

കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി സ്വദേശിയായ അക്വില്‍ മുഹമ്മദ് ഹുസൈന്‍ എന്ന ഹൗസ് സര്‍ജനാണ് നിലവില്‍ ലഹരി ഉപയോഗത്തിനിടെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന ചോദ്യത്തിന് ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അക്വിലിന്റെ മറുപടി. അഞ്ചു പേരുടെ പേരുവിവരങ്ങളും പറഞ്ഞു. മൂന്നു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നെണ്ടെന്നും ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥി പറയുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍തന്നെ ലഹരിക്ക് അടിമപ്പെട്ടതിന്റെ ഞെട്ടലിലാണ് പോലീസും.

'മെഡിക്കല്‍ കോളജ് പരിസരത്തുള്ള ഹോസ്റ്റലുകളില്‍ ലഹരി ഉപയോഗം വന്‍തോതില്‍ നടക്കുന്നുണ്ട്. പോലീസ് അന്വേഷിക്കണം. ഇല്ലെങ്കില്‍, മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി നശിക്കും' എന്ന സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ ആദിത്യയ്ക്കു കിട്ടിയ സന്ദേശമാണ് കഴിഞ്ഞദിവസം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിലെ റെയ്ഡിലേക്ക് നയിച്ചത്.

കഴിഞ്ഞദിവസമാണ് പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷം ഷാഡോ പോലീസിന് ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നിര്‍ണാക വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും പാഞ്ഞെത്തി. ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. മുറിയിലുണ്ടായിരുന്നത് അക്വില്‍ മുഹമ്മദ് ഹുസൈന്‍ മാത്രമാണ്. ഹൗസ് സര്‍ജനായ അക്വിലിന് 15 ദിവസം കൂടിയാണു ഹൗസ് സര്‍ജന്‍ ഡ്യൂട്ടി. അതു കഴിഞ്ഞാല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയായി ഡോക്ടര്‍ പട്ടം അണിയേണ്ടയാളാണ്.

അക്വിലിനെ പിടികൂടിയ ഉടനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനഞ്ചോളം സഹപാഠികള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹോസ്റ്റലില്‍ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തി. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോള്‍ 'ഉഷാര്‍' കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് പിന്മാറാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണെന്നാണു പ്രതി പറഞ്ഞത്.

അക്വിലിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാര്‍ഡന്മാരും ഇല്ലായിരുന്നു.

Other News in this category



4malayalees Recommends