ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2022-2024 ഫെബ്രുവരിയോടെ പ്രഖ്യാപിക്കാന്‍ കാനഡ; അടുത്ത 2 വര്‍ഷത്തെ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങളും, രാജ്യത്തേക്ക് എത്ര കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റ്

ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2022-2024 ഫെബ്രുവരിയോടെ പ്രഖ്യാപിക്കാന്‍ കാനഡ; അടുത്ത 2 വര്‍ഷത്തെ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങളും, രാജ്യത്തേക്ക് എത്ര കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്നും വ്യക്തമാക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റ്

2022-2024 വര്‍ഷത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ കനേഡിയന്‍ ഗവണ്‍മെന്റ് ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. കാനഡയുടെ ഈ വര്‍ഷത്തെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിന് പുറമെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങളും, എത്രത്തോളം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന കാര്യവും ഇതില്‍ വ്യക്തമാകും.


2020 ഒക്ടോബറില്‍ അതിശയിപ്പിച്ച് കൊണ്ട് നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ ലക്ഷ്യങ്ങള്‍ ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. ആ ഘട്ടത്തില്‍ വര്‍ഷത്തില്‍ 4 ലക്ഷം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ 40,000 അധികമായിരുന്നു ഇത്.

കാനഡയുടെ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് അനുബന്ധമായി നവംബര്‍ 1നകം ഓരോ വര്‍ഷവും ഈ പ്രഖ്യാപനം നടത്തണം. പാര്‍ലമെന്റ് ചേരാത്ത സമയമാണെങ്കില്‍ പാര്‍ലമെന്റ് തിരികെ കൂടുന്നതിന് 30 ദിവസത്തിനകം ഇത് നടത്തണം.

2021ല്‍ കനേഡിയന്‍ ഗവണ്‍മെന്റ് സെപ്റ്റംബര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലയിപ്പിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം ഫെബ്രുവരി 11നുള്ളില്‍ ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2021-23 പദ്ധതി പ്രകാരം 411,000 പുതിയ പെര്‍മനന്റ് റസിഡന്‍സിനെയാണ് കാനഡ ഈ വര്‍ഷം സ്വാഗതം ചെയ്യുക. കഴിഞ്ഞ വര്‍ഷം മഹാമാരിക്ക് ഇടയിലും 401,000 കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സ് നല്‍കാന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു.
Other News in this category



4malayalees Recommends