ബൈക്ക് റേസിംഗ്, പെണ്‍കുട്ടി തെറിച്ച് റോഡില്‍; യുവാവിനെ അടിച്ചു നാട്ടുകാര്‍, കല്ലുവെച്ച് തലയ്ക്കിടിച്ചു

ബൈക്ക് റേസിംഗ്, പെണ്‍കുട്ടി തെറിച്ച് റോഡില്‍; യുവാവിനെ അടിച്ചു നാട്ടുകാര്‍, കല്ലുവെച്ച് തലയ്ക്കിടിച്ചു
തൃശൂര്‍ ചിയ്യാരത്ത് തിരക്കേറിയ റോഡില്‍ പെണ്‍കുട്ടിക്കൊപ്പം ബൈക്ക് റേസിംഗ് നടത്തിയ വിദ്യാര്‍ത്ഥിയും നാട്ടുകാരും തമ്മില്‍ കൂട്ടയടി. കൊടകര സ്വദേശിയും ചിയ്യാരം ഗലീലിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായ അമലും നാട്ടുകാരും തമ്മിലാണു സംഘര്‍ഷമുണ്ടായത്.

റേസിംഗിനിടെ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പിന്നിലിരുന്ന പെണ്‍കുട്ടി തെറിച്ച് റോട്ടില്‍ വീണു. സഹായിക്കാനെത്തിയ നാട്ടുകാര്‍ ഒത്തുകൂടി അമലിനെ ചോദ്യം ചെയ്തു. ഇതിനിടെ, അമല്‍ നാട്ടുകാര്‍ക്കു നേരെ തിരിയുകയും കയര്‍ക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ അമലിനെ കൈകാര്യം ചെയ്യുകയായിരുന്നു.

മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരാള്‍ കല്ലുകൊണ്ട് അമലിനെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ ഇടിച്ച വ്യക്തിയെ ആദ്യം അമല്‍ അതിക്രൂരമായി മര്‍ദ്ദിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

അമലിനെതിരെയും നാട്ടുകാരില്‍ കണ്ടാലറിയാവുന്നവര്‍ക്ക് എതിരെയും ഒല്ലൂര്‍ പൊലീസ് കേസെടുത്തു.

Other News in this category



4malayalees Recommends