150 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീട് ഇനി ആര്‍ക്ക്? ധനുഷ് ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ പോയിസ് ഗാര്‍ഡനിലെ വീടും ചര്‍ച്ചയാകുന്നു

150 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീട് ഇനി ആര്‍ക്ക്? ധനുഷ് ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ പോയിസ് ഗാര്‍ഡനിലെ വീടും ചര്‍ച്ചയാകുന്നു
ആറു മാസത്തെ പ്രണയത്തിന് ശേഷം 21ാം വയസില്‍ ആയിരുന്നു ധനുഷ് ഐശ്വര്യ രജനികാന്തിനെ വിവാഹം ചെയ്തത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

ധനുഷും ഐശ്വര്യയും വഴി പിരിയുമ്പോള്‍ ഇരുവരും ആഗ്രഹിച്ച് പണിതു കൊണ്ടിരിക്കുന്ന വീട് നഷ്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്. 150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാര്‍ത്ത.

അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്‌ബോള്‍ കോര്‍ട്ടും അടക്കം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും വിശാലമായ ഹോം തിയേറ്ററുമെല്ലാം സ്മാര്‍ട് ടെക്‌നോളജിയില്‍ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം. ഐശ്വര്യയും ഈ വീട്ടിലേക്കായി വലിയ തുക മുതല്‍ മുടക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയ്‌സ് ഗാര്‍ഡനിലാണ് ആഡംബര വീട് പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വീടിന്റെ ഭൂമിപൂജ നടന്നത്. അന്ന് ചടങ്ങില്‍ രജനികാന്തും കുടുംബസമേതം പങ്കെടുത്തിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി രജനികാന്ത് പോയ്‌സ് ഗാര്‍ഡനിലെ വീട്ടിലാണ് താമസിക്കുന്നത്. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. ഈയടുത്ത ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് ധനുഷും ഐശ്വര്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചത്.Other News in this category4malayalees Recommends