രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സി.പി.എം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ല: എം.എം മണി

രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സി.പി.എം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ല: എം.എം മണി
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് എംഎല്‍എ എംഎംമണി. നിയമപരമായി വിതരം ചെയ്ത പട്ടയങ്ങളാണെന്ന് ഇവയെന്നും അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും മണി മാധ്യമങ്ങോട് പറഞ്ഞു.

'പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണം. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് നിയമപരമായി നേരിടാം. സര്‍ക്കാരിനെയും സമീപിക്കാം.'

'പട്ടയം നല്‍കുമ്പോള്‍ അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ് . ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളത്. രവീന്ദ്രന്‍ പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ല. പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫീസുണ്ട്.'

'അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര്‍ എവിടെയായിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല' എംഎം മണി പറഞ്ഞു.Other News in this category4malayalees Recommends