ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഏതെല്ലാം നിയമങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്ന് മനസ്സിലാക്കാം; മാറ്റങ്ങള്‍ നടപ്പില്‍ വരുന്നത് വ്യത്യസ്തമായ തീയതികളില്‍; പ്ലാന്‍ ബി വിലക്കുകള്‍ക്ക് അന്ത്യം!

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഏതെല്ലാം നിയമങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്ന് മനസ്സിലാക്കാം; മാറ്റങ്ങള്‍ നടപ്പില്‍ വരുന്നത് വ്യത്യസ്തമായ തീയതികളില്‍; പ്ലാന്‍ ബി വിലക്കുകള്‍ക്ക് അന്ത്യം!

ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ പ്ലാന്‍ ബി വിലക്കുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ബോറിസ് ജോണ്‍സണ്‍. ഇതില്‍ പെട്ട ചില നിയന്ത്രണങ്ങള്‍ അടിയന്തരമായി പിന്‍വലിക്കുമെന്ന് കോമണ്‍സില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മറ്റുള്ള നിയമങ്ങള്‍ റദ്ദാക്കാനുള്ള തീയതികളും പ്രഖ്യാപിച്ച് കഴിഞ്ഞു.


വര്‍ക്ക് ഫ്രം ഹോം നിബന്ധനയാണ് ഏറ്റവും അടിയന്തരമായി റദ്ദാക്കുന്നത്. ജനങ്ങളോട് ഇനി വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഓഫീസുകളിലേക്ക് മടങ്ങിയെത്താന്‍ എംപ്ലോയേഴ്‌സുമായി സംസാരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

ഇന്നുമുതല്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ മാസ്‌ക് നിബന്ധനയും റദ്ദാകും. ക്ലാസ്മുറികളില്‍ ഇവര്‍ക്ക് മാസ്‌ക് ധരിക്കേണ്ടി വരില്ല. കോറിഡോറിലും, മറ്റ് പൊതു ഇടങ്ങളിലും ജനുവരി 27 വരെ മാസ്‌ക് ധരിച്ചാല്‍ മതിയാകും.

അടുത്ത വ്യാഴാഴ്ച മുതല്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും നീക്കും. ഇതോടെ ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് ധരിക്കണമെന്ന നിര്‍ബന്ധവും ഇല്ലാതാകും. എന്നിരുന്നാലും തിരക്കേറിയ, അടഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന ഉപദേശം തുടരും. മാസ്‌ക് എവിടെ ധരിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

ഇതോടൊപ്പം അടുത്ത വ്യാഴാഴ്ച മുതല്‍ നൈറ്റ്ക്ലബിലും, വലിയ വേദികളിലും വാക്‌സിനേഷന്‍ രേഖയോ, നെഗറ്റീവ് ടെസ്റ്റ് ഫലമോ കാണിക്കണമെന്ന നിബന്ധനയും ഇല്ലാതാകും. ബിസിനസ്സുകള്‍ക്ക് ആവശ്യമെങ്കില്‍ എന്‍എച്ച്എസ് കോവിഡ് പാസ് നിഷ്‌കര്‍ഷിക്കാം.

ജനുവരി അവസാനത്തോടെ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്‌തെത്തുന്നവര്‍ക്കുള്ള സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കുള്ള ഐസൊലേഷന്‍ റദ്ദാക്കുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതോടൊപ്പം കെയര്‍ ഹോം സന്ദര്‍ശനങ്ങള്‍ക്കുള്ള നിബന്ധനയിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇളവ് വരും.

മാര്‍ച്ച് 24നകം കോവിഡ് രോഗികള്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നത് ഉള്‍പ്പെടെ നിബന്ധനകള്‍ റദ്ദാക്കാന്‍ കഴിയുമെന്നാണ് ബോറിസ് ജോണ്‍സന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ജൂലൈയില്‍ സൗജന്യ കോവിഡ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകളും റദ്ദാക്കും. ഇതിന് ശേഷം ടെസ്റ്റിനായി 30 പൗണ്ട് ചെലവ് ആളുകള്‍ സ്വന്തം നിലയില്‍ വഹിക്കേണ്ടി വരും.
Other News in this category



4malayalees Recommends