യുകെയില്‍ പ്രവേശിക്കാന്‍ ഇനി 'ബൂസ്റ്റര്‍ ഡോസ്' രേഖ! സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കുള്ള ടെസ്റ്റിംഗ് നിയന്ത്രണങ്ങള്‍ റദ്ദാക്കും; നാട്ടില്‍ പോയി മടങ്ങുന്നവര്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാം; വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ടെസ്റ്റും, ഐസൊലേഷനും

യുകെയില്‍ പ്രവേശിക്കാന്‍ ഇനി 'ബൂസ്റ്റര്‍ ഡോസ്' രേഖ! സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കുള്ള ടെസ്റ്റിംഗ് നിയന്ത്രണങ്ങള്‍ റദ്ദാക്കും; നാട്ടില്‍ പോയി മടങ്ങുന്നവര്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാം; വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ടെസ്റ്റും, ഐസൊലേഷനും

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റിംഗ് സിസ്റ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റദ്ദാക്കാന്‍ മന്ത്രിമാര്‍. പ്രതിസന്ധിയിലായ യാത്രാ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതി കൂടിയാണിത്. ഈ മാസം ആദ്യം മടക്കയാത്രക്ക് മുന്‍പുള്ള ടെസ്റ്റും, രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള ചെലവേറിയ പിസിആര്‍ ടെസ്റ്റും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.


നാല് പേരടങ്ങുന്ന കുടുംബം യാത്ര ചെയ്ത് മടങ്ങിയെത്തുമ്പോള്‍ 100 പൗണ്ട് വരെ ഇതുവഴി ലാഭിക്കാം. നിലവില്‍ രണ്ട് ഡോസെടുത്ത ബ്രിട്ടീഷുകാര്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തി രണ്ടാം ദിവസം റാപ്പിഡ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയമാകണം. പോസിറ്റീവായാല്‍ സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റ് എടുക്കണം.

എന്നാല്‍ ഈ നിബന്ധന റദ്ദാക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിമാര്‍. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് ടെസ്റ്റ് ആവശ്യമില്ലാതെ വിദേശത്ത് പോകാന്‍ ജനുവരിക്ക് ശേഷം ആദ്യമായാണ് അവസരം ലഭിക്കുക.

സമ്പൂര്‍ണ്ണ വാക്‌സിനേഷന്റെ അര്‍ത്ഥം രണ്ട് വാക്‌സിന്‍ തന്നെയായി അടുത്ത സ്പ്രിംഗ് സീസണ്‍ വരെ തുടരും. ഇതിന് ശേഷം ബൂസ്റ്റര്‍ വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ടെസ്റ്റിംഗ് വിലക്കുകള്‍ നേരിടേണ്ടി വരും. ഈ ഘട്ടത്തിലും വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് വിവിധ ടെസ്റ്റുകളും, സെല്‍ഫ് ഐസൊലേഷനും തുടരും.

ബാക്കിയുള്ള വിലക്കുകള്‍ ഒഴിവാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. അതേസമയം എല്ലാ യാത്രക്കാരും ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്ന് 48 മണിക്കൂറിനകം പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം പൂരിപ്പിച്ച് നല്‍കണം.
Other News in this category4malayalees Recommends