അന്ന് ഞാന്‍ കാണുമ്പോള്‍ ദുല്‍ഖറിന്റെ മടിയിലായിരുന്നു പ്രണവ്: ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെച്ച് വിനീത്

അന്ന് ഞാന്‍ കാണുമ്പോള്‍ ദുല്‍ഖറിന്റെ മടിയിലായിരുന്നു പ്രണവ്: ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെച്ച് വിനീത്
വിനീത് ശ്രീനിവാസന്റെ 'ഹൃദയം' സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും, ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍

പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമല്‍ഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുല്‍ഖര്‍ ഇരിപ്പുണ്ട്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുല്‍ഖര്‍ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്.

മാനം തെളിഞ്ഞേ നിന്നാല്‍ എന്ന പാട്ടിന്, തേന്മാവിന്‍കൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിള്‍ ഡാന്‍സ് കളിക്കുകയാണ്. അപ്പോള്‍ ഫാന്റയുടെ ഒരു ടിന്‍ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാന്‍സ് കാണുകയായിരുന്നു,' വിനീത് പറഞ്ഞു.Other News in this category4malayalees Recommends