എക്‌സ്പ്രസ് എന്‍ട്രി; പിഎന്‍പി ഡ്രോ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് കാനഡ; ആദ്യ രണ്ട് ഡ്രോകളില്‍ ഐആര്‍സിസി ക്ഷണിച്ചത് പിഎന്‍പി പരീക്ഷാര്‍ത്ഥികളെ മാത്രം

എക്‌സ്പ്രസ് എന്‍ട്രി; പിഎന്‍പി ഡ്രോ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് കാനഡ; ആദ്യ രണ്ട് ഡ്രോകളില്‍ ഐആര്‍സിസി ക്ഷണിച്ചത് പിഎന്‍പി പരീക്ഷാര്‍ത്ഥികളെ മാത്രം

പുതിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ ജനുവരി 19ന് നടത്തി കാനഡ. പെര്‍മനന്റ് റസിഡന്‍സിനായി 1036 ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റ്‌സിനെയാണ് കാനഡ ക്ഷണിച്ചത്.


പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം കാന്‍ഡിഡേറ്റ്‌സിനെ മാത്രമാണ് ഇമിഗ്രേഷന്‍, റഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ ക്ഷണിച്ചത്. ഇക്കാരണത്താല്‍ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ കട്ട്-ഓഫ് 745 ആയിരുന്നു.

നോമിനേഷന്‍ ലഭിക്കുമ്പോള്‍ തന്നെ പിഎന്‍പി കാന്‍ഡിഡേറ്റ്‌സിന് ഓട്ടോമാറ്റിക്കായി 600 പോയിന്റുകള്‍ സ്‌കോറില്‍ ചേര്‍ക്കപ്പെടും. ഇതാണ് സ്‌കോര്‍ വലുതായി തോന്നാനുള്ള കാരണവും.

സെപ്റ്റംബര്‍ മുതല്‍ നടന്നിട്ടുള്ള എല്ലാ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയും പിഎന്‍പി കാന്‍ഡിഡേറ്റ്‌സിനെ മാത്രം ലക്ഷ്യമിട്ടാണ് നടത്തിയത്. സെപ്റ്റംബര്‍ 14നാണ് കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് കാന്‍ഡിഡേറ്റ്‌സിനെ ക്ഷണിച്ചത്.

ഈ വര്‍ഷം ഇതുവരെ 1428 പിഎന്‍പി കാന്‍ഡിഡേറ്റ്‌സിനെയാണ് ഐആര്‍സിസി ക്ഷണിച്ചിട്ടുള്ളത്. സിആര്‍എസ് കട്ട്-ഓഫ് ശരാശരി 700-800 റേഞ്ചിലാണ്.
Other News in this category



4malayalees Recommends