5 ജി നെറ്റ് വര്‍ക്ക് അമേരിക്കയില്‍ പ്രവര്‍ത്തനം നിലച്ചതോടെ വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി ; വിമാനങ്ങളുടെ നാവിഗേഷന്‍ സിസ്റ്റത്തെ 5 ജി തടസ്സപ്പെടുത്തുമെന്ന ആശങ്ക ; യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തേടി യുഎസ്

5 ജി നെറ്റ് വര്‍ക്ക് അമേരിക്കയില്‍ പ്രവര്‍ത്തനം നിലച്ചതോടെ വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി ; വിമാനങ്ങളുടെ നാവിഗേഷന്‍ സിസ്റ്റത്തെ 5 ജി തടസ്സപ്പെടുത്തുമെന്ന ആശങ്ക ; യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തേടി യുഎസ്
5 ജി നെറ്റ് വര്‍ക്ക് അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വിമാനങ്ങളിലെ നാവിഗേഷന്‍ സിസ്റ്റത്തെ അത് ബാധിക്കുമെന്ന ഭയത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ സര്‍വീസുകള്‍ അമേരിക്കയിലേക്കുള്ള വിമാനം റദ്ദാക്കി. അമേരിക്കയിലെ വിമാനത്താവളങ്ങള്‍ സമീപത്ത് മൊബൈല്‍ ഫോണ്‍ സര്‍വ്വീസിന്റെ സി ബാന്‍ഡ് സ്ട്രാന്‍ഡ് പ്രവര്‍ത്തന ക്ഷമമായാല്‍ അത് വിമാനങ്ങളുടെ നാവിഗേഷന്‍ സിസ്റ്റത്തെ ബാധിക്കുമെന്നതാണ് ആശങ്ക. ബോയിംഗ് 777 ആയിരിക്കും ഏറ്റവും അധികം ബാധിക്കുക. രാജ്യത്താകെ 4500 ടവറുകളാണ് അമേരിക്കയുടെ 5 ജി ശൃംഖല പ്രവര്‍ത്തന ക്ഷമമാക്കുന്നത്. 500 ഓളം ടവറുകള്‍ വിവിധ വിമാനത്താവളങ്ങള്‍ക്ക് അടുത്താണ്. 5 ജി ശൃംഖലയില്‍ നിന്നുള്ള സിഗ്നല്‍ തരംഗങ്ങളുടെ ആവൃത്തി വിമാനത്തിന്റെ റഡാര്‍ സാങ്കേതിക വിദ്യയുമായി കൂടിക്കുഴയുമെന്ന ആശങ്കയും ഉയര്‍ന്നു. 88 വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള 500 ഓളം ടവറുകള്‍ പ്രവര്‍ത്ത ക്ഷമമാക്കിയിട്ടില്ല.

ഉച്ചയ്ക്ക് മാത്രമായിരുന്നു ടവറുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടെന്ന തീരുമാനമുണ്ടായത്.അപ്പോഴേക്കും ബോയിംഗ് 777 ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വിമാനം റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഹീത്രൂവില്‍ നിന്ന് ബോസ്റ്റണിലേക്കും ഷിക്കാഗോയിലേക്കും ഏഞ്ചലസിലേക്കും ന്യൂയോര്‍ക്കിലേയും സാന്‍ ഫ്രാന്‍സിസ്‌കോയിലേയുമുള്ള വിമാന സര്‍വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കിയത്. സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കിയതിനാലാണ് വിമാന സര്‍വീസ് റദ്ദാക്കിയതെന്നാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് പറയുന്നത്.

പറന്നുകൊണ്ടിരിക്കുന്ന വിമാനം എത്ര ഉയരത്തിലാണ് എന്നറിയാന്‍ ഉപയോഗിക്കുന്ന റഡാര്‍ അള്‍ട്ടിമീറ്ററിന്റെ പ്രവര്‍ത്തനത്തെയാണ് 5ജി ബാധിക്കുന്നത്. തരംഗം ഭൂമിയില്‍ തട്ടി പ്രതിഫലിച്ച് തിരിച്ചെത്തുന്ന സമയം അടിസ്ഥാനമാക്കിയാണ് വിമാനം എത്ര ഉയരത്തിലാണെന്ന് ഇതിലൂടെ മനസിലാകും.

500 ടവറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് യുഎസ് നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍ പഞ്ഞു.ശാശ്വത പരിഹാരം കാണുമെന്നും കമ്പനി പറഞ്ഞു.

Other News in this category4malayalees Recommends