സ്‌കൂള്‍ തുറക്കല്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തം ; കോവിഡ് കേസുകള്‍ ഉയരുന്നതോടെ പുതിയ തീരുമാനങ്ങളുമായി നാഷണല്‍ ക്യാബിനറ്റ്

സ്‌കൂള്‍ തുറക്കല്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തം ; കോവിഡ് കേസുകള്‍ ഉയരുന്നതോടെ പുതിയ തീരുമാനങ്ങളുമായി നാഷണല്‍ ക്യാബിനറ്റ്
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. നാഷണല്‍ ക്യാബിനറ്റ് മീറ്റിങ്ങലാണ് തീരുമാനം.

അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതില്‍ ആശങ്കയിലാണ്. 21.6 ശതമാനം ഓസ്‌ട്രേലിയയിലെ 5നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.

From vaccination to ventilation: 5 ways to keep kids safe from COVID when  schools reopen

12നും 15നും ഇടയില്‍ പ്രായമുള്ള 82.1 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 75.4 ശതമാനം രണ്ടു വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

കുട്ടികളെല്ലാം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സ്‌കൂള്‍ തുറക്കുക എന്നത് സാധ്യമാകില്ല. സാഹചര്യമനുസരിച്ച് ഉചിതമായി സ്‌കൂള്‍ തുറക്കല്‍ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends