ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു ; 30825 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 25 പേര്‍ കൂടി മരിച്ചു ; കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ആശുപത്രി മേഖല സമ്മര്‍ദ്ദത്തില്‍

ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു ; 30825 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 25 പേര്‍ കൂടി മരിച്ചു ; കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ആശുപത്രി മേഖല സമ്മര്‍ദ്ദത്തില്‍
ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. 30285 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 212 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ട്.

17647 പേര്‍ പിസിആര്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 13178 പേര്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയാണ് കോവിഡ് ബാധയെന്ന് കണ്ടെത്തിയത്.

Sydney Covid coronavirus

കോവിഡ് കേസുകള്‍ ദിനം പ്രതിവര്‍ദ്ധിച്ചിരിക്കേ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ മാതാപിതാക്കളും ആശങ്കയിലാണ്. സ്‌കൂളുകളുടെ പ്രവര്‍ത്തനം രോഗ വ്യാപനത്തിന് ഇടയാക്കുമെന്നാണ് പല മാതാപിതാക്കളും ആശങ്ക പങ്കുവയ്ക്കുന്നത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് പ്രീമിയര്‍ ഡൊമിനിക് പെരോട്ടെറ്റ്.

നാഷണല്‍ ക്യാബിനറ്റ് ചേരുമ്പോള്‍ സ്‌കൂള്‍ തുറക്കല്‍ വിഷയത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ സ്റ്റേറ്റുകള്‍ക്ക് സാഹചര്യം നോക്കി സ്‌കൂള്‍ തുറക്കല്‍ തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ പറയുന്നത്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ കുട്ടികള്‍ സുരക്ഷിതരാകുമോ എന്നത് പലരേയും അലട്ടുകയാണ്.

Other News in this category



4malayalees Recommends