ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് യുഎഇയില്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നു

ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് യുഎഇയില്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നു
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാക്കിയ സ്‌കൂള്‍ പഠനം വീണ്ടും നേരിട്ട് ക്ലാസുകളിലേക്ക് മാറുന്നു. ശൈത്യകാല അവധിക്ക് ശേഷം ജനുവരി 3ന് ആരംഭിക്കേണ്ട ക്ലാസുകള്‍ മൂന്നാഴ്ചയായി അബുദബി, അജ്മാന്‍, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈനിലാണ് നടക്കുന്നത്.

അടുത്താഴ്ച മുതല്‍ നേരിട്ട് ക്ലാസുകള്‍ തുടങ്ങും. സര്‍വകലാശാലയിലും കോളജുകളിലും മറ്റ് പരിശീലന സ്ഥാപനങ്ങളിലും നിര്‍ദ്ദേശം ബാധകമായിരിക്കും. ജനുവരി 24 മുതല്‍ കിന്റര്‍ഗാര്‍ഡന്‍ മുതല്‍ അഞ്ചു വരേ ഗ്രേഡ്. 12 ാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും.

Other News in this category



4malayalees Recommends