'സണ്‍ഡേ ലോക്ഡൗണ്‍ കാരണം ഹൃദയം മാറ്റി വെച്ചു എന്ന വാര്‍ത്ത പരക്കുന്നുണ്ട്...'; തീരുമാനമറിയിച്ച് വിനീത് ശ്രീനിവാസന്‍

'സണ്‍ഡേ ലോക്ഡൗണ്‍ കാരണം ഹൃദയം മാറ്റി വെച്ചു എന്ന വാര്‍ത്ത പരക്കുന്നുണ്ട്...'; തീരുമാനമറിയിച്ച് വിനീത് ശ്രീനിവാസന്‍
കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും 'ഹൃദയം' റിലീസിന് മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്, എന്നാല്‍ ഹൃദയം റിലീസിന് മാറ്റമില്ല എന്നാണ് വിനീത് പറയുന്നത്.

കോവിഡ് മൂന്നാം ഘട്ടം സംസ്ഥാനത്ത് തീവ്രമായി തുടരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അടുത്ത രണ്ട് ഞായാറാഴ്ചകളിലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്, നിവിന്‍ പോളി ചിത്രം തുറമുഖവുമൊക്കെ റിലീസ് മാറ്റിയെങ്കിലും ഹൃദയം റിലീസുമായി വിനീത് മുന്നോട്ടു പോവുകയായിരുന്നു.

നാളെയാണ് ഹൃദയം തിയേറ്ററുകളില്‍ എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ തിയേറ്ററില്‍ കാണാമെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വിനീത് ശ്രീനിവാസന്റെ കുറിപ്പ്:

സണ്‍ഡേ ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തിയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ തിയേറ്ററില്‍ കാണാം.

Other News in this category



4malayalees Recommends