നടപടിക്രമങ്ങള്‍ പാലിക്കാതെ, കുറേപ്പേര്‍ക്ക് ലോഡ്ജില്‍ ഇരുന്നു പട്ടയങ്ങള്‍ അടിച്ചു കൊടുത്തു: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഹരീഷ് വാസുദേവന്‍

നടപടിക്രമങ്ങള്‍ പാലിക്കാതെ, കുറേപ്പേര്‍ക്ക് ലോഡ്ജില്‍ ഇരുന്നു പട്ടയങ്ങള്‍ അടിച്ചു കൊടുത്തു: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഹരീഷ് വാസുദേവന്‍

രവീന്ദ്രന്‍പട്ടയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥന്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ, കുറേപ്പേര്‍ക്ക് ലോഡ്ജില്‍ ഇരുന്നു പട്ടയങ്ങള്‍ അടിച്ചു കൊടുത്തുവെന്നും അതാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍.


രവീന്ദ്രന്‍ കൊടുത്ത പട്ടങ്ങള്‍ക്ക് സര്‍ക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രവീന്ദ്രന്‍പട്ടയങ്ങള്‍ റദ്ദാക്കണം.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ, അധികാരം ഇല്ലാത്ത ഒരുദ്യോഗസ്ഥന്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ, കുറേപ്പേര്‍ക്ക് ലോഡ്ജില്‍ ഇരുന്നു പട്ടയങ്ങള്‍ അടിച്ചു കൊടുത്തു. അതാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍. രവീന്ദ്രന്‍ കൊടുത്ത പട്ടങ്ങള്‍ക്ക് സര്‍ക്കാരിന് ബാധ്യത എടുക്കാനാകില്ല എന്നത് സാമാന്യയുക്തി ആണ്. അവ റദ്ദാക്കണം എന്നത് കാലാകാലങ്ങളില്‍ LDFUDF സര്‍ക്കാരുകളുടെ നിലപാടാണ്. എന്നാല്‍ അതിന്റെ പേരില്‍ അര്‍ഹരായ ആര്‍ക്കും പട്ടയം കിട്ടാത്ത സ്ഥിതി ഉണ്ടാവുകയുമരുത്. ഇതാണ് പൊതുനിലപാട്. എന്നാല്‍ അത് സംബന്ധിച്ച നടപടികള്‍ നീണ്ടുപോയി.

നിയമപരമായി വിലയില്ലാത്ത രവീന്ദ്രന്‍പട്ടയം കൊണ്ട് കിട്ടിയവര്‍ക്ക് പോലും ബുദ്ധിമുട്ടാണ്, ലോണിന് പോയാലും വില്‍ക്കാന്‍ പോയാലും നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നു.. സമയബന്ധിതമായി രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനും, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പുതിയ പട്ടയങ്ങള്‍ നല്‍കാനും 2019 ല്‍ മന്ത്രിതല തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇന്നാണ്. LDF ല്‍ ആലോചിച്ചും സര്‍വ്വകക്ഷി യോഗത്തില്‍ ആലോചിച്ചും കൈക്കൊണ്ട തീരുമാനമാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നത്.

സാധാരണ ഇത്തരം ഉത്തരവുകള്‍ ഇറങ്ങുമ്പോള്‍, അര്‍ഹരായവര്‍ക്ക് പട്ടയം കൊടുക്കാനുള്ള നടപടി വിട്ടുപോകുകയും അത് വിവാദമാവുകയും ഉത്തരവ് തന്നെ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. ഇത്തവണ ഉത്തരവില്‍ അത്തരം അവ്യക്തത ഇല്ല. ഉത്തരവ് ഇറക്കിയ റവന്യു മന്ത്രി ശ്രീ.രാജനും ജയതിലക് IAS നയിക്കുന്ന റവന്യു ടീമിനും അഭിനന്ദനങ്ങള്‍.

CPIM ന്റെ പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ സമ്മതിക്കുമോ എന്നൊക്കെ ചോദിച്ചു ശ്രീ.MM മണിയെ കുത്തി ഇളക്കിയാല്‍ മണിയാശാന്‍ സ്‌റ്റൈലില്‍ പലതും കേള്‍ക്കാം. കേരളത്തിലെ നിയമം എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും, പൊതു ആവശ്യമാണെന്ന് കണ്ടാല്‍ ഇളവുകള്‍ അനുവദിക്കാന്‍ ചട്ടം 24 ല്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അറിയാത്ത ആളുകളല്ല ഈ ഉത്തരവ് ഇറക്കിയത്. MM മണിയുടെ ഡയലോഗും കൊണ്ടുള്ള വിവാദത്തില്‍ രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള ഉത്തരവ് അട്ടിമറിക്കാമെന്നു വ്യാമോഹിക്കുന്നവര്‍ ഭാവിയില്‍ നിരാശപ്പെടും. കള്ളാപ്പട്ടയങ്ങള്‍ റദ്ദാക്കട്ടെ, നെല്ലും പതിരും വേര്‍തിരിയട്ടെ..


അഡ്വ.ഹരീഷ് വാസുദേവന്‍.Other News in this category4malayalees Recommends