ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നതിന്റെ സൂചനകള്‍ പുറത്ത്; ഓരോ വിന്ററിലും ഫ്‌ളൂ കൊല്ലുന്നത് 20,000 പേരെ; ഇതിന്റെ പേരില്‍ രാജ്യം അടച്ചിടാറില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി; 24 മണിക്കൂറില്‍ 107,364 കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഇനി ജീവിതം കോവിഡിനൊപ്പം?

ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നതിന്റെ സൂചനകള്‍ പുറത്ത്; ഓരോ വിന്ററിലും ഫ്‌ളൂ കൊല്ലുന്നത് 20,000 പേരെ; ഇതിന്റെ പേരില്‍ രാജ്യം അടച്ചിടാറില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി; 24 മണിക്കൂറില്‍ 107,364 കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഇനി ജീവിതം കോവിഡിനൊപ്പം?

ബ്രിട്ടനിലെ കോവിഡ് കേസുകളില്‍ 1% മാത്രം കുറവ്. ഒമിക്രോണ്‍ കേസുകള്‍ സ്ഥിരത കൈവരിക്കുന്നുവെന്ന സൂചനകളാണ് ഇതോടെ ശക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 107,364 പോസിറ്റീവ് ടെസ്റ്റുകള്‍ കൂടിയാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ആഴ്ചയിലെ 109,133 കേസുകളില്‍ നിന്നും ചെറിയ കുറവ് മാത്രമാണിത്.


തുടര്‍ച്ചയായ 15-ാം ദിവസമാണ് കേസുകള്‍ ആഴ്ചയിലെ ഓരോ ദിവസവും കുറവ് രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ഇതിലെ ഏറ്റവും ചെറിയ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. പുതിയ കണക്കുകള്‍ പ്രകാരം ശരാശരി ദൈനംദിന കേസുകള്‍ 92,000 ആണ്.

നാലാം തരംഗത്തില്‍ നിന്നും യുകെ പുറത്തേക്ക് വരുമ്പോള്‍ ഇന്‍ഫെക്ഷനുകളുടെ 'നീണ്ട വാല്‍' പ്രതീക്ഷിക്കാമെന്നും, ഇതിനെ നിയന്ത്രിക്കാനുമാണ് സേജ് മുന്നറിയിപ്പ്. ആശുപത്രി പ്രവേശനം കുറയുന്നും, ഇന്‍ഫെക്ഷനും മരണങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതും മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി പ്ലാന്‍ ബി വിലക്കുകള്‍ അടുത്ത ആഴ്ച മുതല്‍ നീക്കാനുള്ള ആത്മവിശ്വാസം നേടിയത്.

സ്പ്രിംഗ് സീസണോടെ എല്ലാ കോവിഡ് നിയമങ്ങളും ഉപേക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. പോസിറ്റീവ് കോവിഡ് കേസുകള്‍ മൂലമുള്ള നിര്‍ബന്ധിത ഐസൊലേഷന്‍ ഉള്‍പ്പെടെയാണ് റദ്ദാക്കുന്നത്. വര്‍ക്ക് ഫ്രം ഹോം നിബന്ധനയും, സ്‌കൂളുകളില്‍ മാസ്‌ക് ധരിക്കുന്നതും ഔദ്യോഗികമായി റദ്ദാക്കിട്ടുണ്ട്.

വര്‍ഷത്തില്‍ 20,000 മരണങ്ങളില്‍ കൂടുതല്‍ നടന്നാലും വിലക്കുകള്‍ തിരികെ എത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവണ്‍മെന്റെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് സൂചന നല്‍കി. 330 കോവിഡ് മരണങ്ങളാണ് ഒടുവിലായി രേഖപ്പെടുത്തിയത്. 'നമുക്ക് ഇതുമായി ജീവിച്ച് പോകണം. ആളുകള്‍ ഫ് ളൂ ബാധിച്ച് മരിക്കുന്നുണ്ട്. ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ 20000ഓളം ജീവനുകള്‍ നഷ്ടമാകും. ഇതിന്റെ പേരില്‍ രാജ്യം അടച്ചിടാറില്ല. കോവിഡ് എവിടെയും പോകില്ല. വര്‍ഷങ്ങളോളം, ചിലപ്പോള്‍ എല്ലായ്‌പ്പോഴും നമുക്കൊപ്പം കാണും, അതിനൊപ്പം ജീവിക്കാന്‍ പഠിക്കാം', ജാവിദ് വ്യക്തമാക്കി.
Other News in this category4malayalees Recommends