ഇതുപോലൊരു എനര്‍ജി ബില്‍ വര്‍ദ്ധന ജീവിതത്തില്‍ കണ്ടിട്ടില്ല! എനര്‍ജി ബില്ലുകള്‍ ഒക്ടോബറില്‍ വീണ്ടും വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ മാസത്തില്‍ 50% വിലവര്‍ദ്ധന നേരിടാന്‍ ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ! താങ്ങാന്‍ കഴിയാതെ ജീവിതച്ചെലവ്

ഇതുപോലൊരു എനര്‍ജി ബില്‍ വര്‍ദ്ധന ജീവിതത്തില്‍ കണ്ടിട്ടില്ല! എനര്‍ജി ബില്ലുകള്‍ ഒക്ടോബറില്‍ വീണ്ടും വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ മാസത്തില്‍ 50% വിലവര്‍ദ്ധന നേരിടാന്‍ ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ! താങ്ങാന്‍ കഴിയാതെ ജീവിതച്ചെലവ്

2022 വര്‍ഷത്തില്‍ ജനങ്ങളെ കാത്തിരിക്കുന്നത് എനര്‍ജി ബില്‍ വര്‍ദ്ധനവിന്റെ 'ഡബിള്‍ ഡോസ്'! ഏപ്രില്‍ മാസത്തില്‍ 50 ശതമാനം വില വര്‍ദ്ധിക്കുമെന്ന് പ്രവചനങ്ങള്‍ക്ക് പിന്നാലെ ഒക്ടോബറില്‍ രണ്ടാമതും എനര്‍ജി ബില്‍ ഉയരുമെന്നാണ് കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നതിലും ഉയരുമ്പോഴാണ് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഈ തിരിച്ചടികള്‍ കൂടി താങ്ങേണ്ടി വരുന്നത്.


എനര്‍ജി ബില്ലുകളില്‍ മറ്റൊരു 20 ശതമാനം വര്‍ദ്ധനവ് കൂടി കുടുംബങ്ങള്‍ കാണേണ്ടി വരുമെന്നാണ് സപ്ലൈയേഴ്‌സിന്റെ ട്രേഡ് ബോഡി എനര്‍ജി യുകെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മാ പിഞ്ച്‌ബെക്ക് വ്യക്തമാക്കുന്നത്. കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ റെഗുലേറ്റര്‍ ഓഫ്‌ജെം ഏപ്രിലില്‍ പ്രൈസ് ക്യാപ് 2000 പൗണ്ടിന് അടുത്തേക്കും, ഒക്ടോബറില്‍ 2400 പൗണ്ടിലേക്കും ഉയര്‍ത്തുമെന്ന് ഇവര്‍ പറയുന്നു.

അടുത്ത മാറ്റം സംഭവിക്കുന്ന ഏപ്രിലില്‍ പ്രൈസ് ക്യാപ് നിലവിലെ 1277 പൗണ്ടില്‍ നിന്നും 1865 ആയി ഉയരുമെന്നാണ് കണ്‍സല്‍റ്റന്റുമാരായ കോണ്‍വാള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. ഹോള്‍സെയില്‍ ഗ്യാസ് വില കുറയുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ഈ വര്‍ദ്ധനവുകളെന്ന് പിഞ്ച്‌ബെക്ക് ചൂണ്ടിക്കാണിക്കുന്നു.

'ഗ്യാസ് വില ഇപ്പോള്‍ പ്രതീക്ഷിച്ചതിലും മൂന്നിരട്ടി അധികമാണ്. ഇതിന് മുന്‍പ് ഇതുപോലൊരു അവസ്ഥ നേരിട്ടിട്ടില്ല', അവര്‍ പറയുന്നു. ഗ്യാസിന്റെ വില വര്‍ദ്ധിക്കുമ്പോള്‍ ബില്ലുകള്‍ ഉയര്‍ത്താതിരിക്കാന്‍ എനര്‍ജി സ്ഥാപനങ്ങള്‍ക്ക് നികുതിദായകര്‍ വലിയ സബ്‌സിഡികള്‍ നല്‍കേണ്ടി വരുമെന്നാണ് വെളിപ്പെടുത്തല്‍. ഈ പദ്ധതി മന്ത്രിമാര്‍ പരിശോധിച്ച് വരികയാണ്.

പദ്ധതികള്‍ സര്‍ക്കാരിന് അമിതഭാരമാണ് നല്‍കുകയെന്ന് ചാന്‍സലര്‍ ഋഷി സുനാക് കരുതുന്നു. ഈ ഘട്ടത്തിലും കുടുംബങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനുള്ള വഴിതേടുകയാണ് ചാന്‍സലറും, പ്രധാനമന്ത്രിയും.
Other News in this category4malayalees Recommends