ആദ്യം കുത്തി, ശേഷം തല വെട്ടി എടുത്ത് കവറിലാക്കി: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍

ആദ്യം കുത്തി, ശേഷം തല വെട്ടി എടുത്ത് കവറിലാക്കി: ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍
ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭാര്യ. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സമഭാവം ഉണ്ടായത്. 53കാരനായ ഭശ്യാം രവിചന്ദ്രന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ആണ് വസുന്ധര ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

തിരുപ്പതിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള റെനിഗുണ്ട ടൗണില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ദമ്പതികള്‍ക്ക് 20 വയസ്സുള്ള ഒരു മകനുണ്ട്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. കുടുംബത്തില്‍ അടുത്തിടെയായി താളപ്പിഴകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ വസുന്ധര ഇത് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇവരുടെ വീട്ടില്‍ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയല്‍വാസികളും വെളിപ്പെടുത്തി.

വ്യാഴാഴ്ച ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഇവരുടെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വഴക്കിനിടെ വസുന്ധര ദേഷ്യത്തില്‍ മൂര്‍ച്ചയുള്ള കത്തി എടുത്ത് രവിചന്ദ്രന്റെ കഴുത്തി ആവര്‍ത്തിച്ച് കുത്തുകയും പിന്നീട് തല വെട്ടി എടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി വസുന്ധര പോലീസ് സ്റ്റേഷനിലെത്തി. 'ബാഗ് മേശപ്പുറത്ത് വച്ചപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി', പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കുടുംബവീട്ടില്‍നിന്നാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്.

Other News in this category4malayalees Recommends