ഇ പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് ഇന്ത്യ. ഇതോടെ യാത്രക്കാര്‍ക്ക് വേരിഫിക്കേഷന് അധിക സമയം നഷ്ടമാകില്ല. എല്ലാ വ്യക്തികളുടെ വിവരങ്ങളും അറിയും വിധമാണ് ഇ പാസ്പോര്‍ട്ട്. ഇതിലെ ചിപ്പില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. ബയോ മെട്രിക് ഡാറ്റ, പേര്, അഡ്രസ്, തിരിച്ചറിയലിന് ഉപകരിക്കുന്ന വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഈ മൈക്രോ ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ഈ പാസ്പോര്‍ട്ട് ഉടമ നടത്തിയ എല്ലാ യാത്രകളും അറിയാനാകും. ചിപ്പുള്ളതിനാല്‍ വെരിഫിക്കേഷന് സമയം വേണ്ടിവരില്ല. നിലവിലുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രിന്റ് ചെയ്തതാണ്. ഇ പാസ്പോര്ട്ടിലേക്ക് മാറുമ്പോള്‍ ഒരു വ്യക്തിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കില്‍ അറിയാമെന്നതാണ് ഗുണം.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോചിപ്പ് തന്നെയാണ്. ബയോമെട്രിക് ഡേറ്റ അടക്കം അടങ്ങുന്ന ചിപ്പില്‍ നിന്ന് അനുവാദമില്ലാതെ ഡേറ്റ എടുക്കാനുള്ള സാധ്യത കുറയ്ക്കാനായി കനത്ത സുരക്ഷ സംവിധാനവുമുണ്ട്. പാസ്പോര്ട്ടില് കൃത്രിമം കാണിക്കാനാകില്ല. സ്ഥാനപതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള 20000 ഇ പാസ്പോര്ട്ടുകള് നല്കി കഴിഞ്ഞു. അധികം വൈകാതെ ഏവര്‍ക്കും ഇ പാസ്പോര്‍ട്ട് ലഭ്യമാകും.
പുതിയ രീതികളെ കുറിച്ച് വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തിട്ടുണ്ട്.