ഫസ്റ്റ് ക്ലാസ് യാത്രക്കാരി മദ്യപിച്ച് ലക്കുകെട്ടു, നല്‍കിയ മാസ്‌കിനെ കുറിച്ച് പരാതി പറഞ്ഞ് അണിഞ്ഞില്ല; ഒടുവില്‍ ലണ്ടനിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മയാമിയിലേക്ക് തിരിച്ചുപറന്നു!

ഫസ്റ്റ് ക്ലാസ് യാത്രക്കാരി മദ്യപിച്ച് ലക്കുകെട്ടു, നല്‍കിയ മാസ്‌കിനെ കുറിച്ച് പരാതി പറഞ്ഞ് അണിഞ്ഞില്ല; ഒടുവില്‍ ലണ്ടനിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മയാമിയിലേക്ക് തിരിച്ചുപറന്നു!

ലണ്ടനിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരി മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച് ബഹളമുണ്ടാക്കി. ഇതേത്തുടര്‍ന്ന് യാത്ര പകുതി വഴിക്ക് മതിയാക്കി വിമാനം മയാമിയിലേക്ക് തിരിച്ചുപറഞ്ഞു. ബഹളം വെച്ച സ്ത്രീ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് സഹയാത്രക്കാര്‍ പറഞ്ഞു.


ഉയര്‍ന്ന വിലയ്ക്ക് ടിക്കറ്റ് എടുത്ത കസ്റ്റമറോട് ഫെഡറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ അപേക്ഷിച്ച ജീവനക്കാരോട് ഇവര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 'അവര്‍ വളരെയധികം മദ്യപിച്ചിരുന്നു. ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യാനെത്തിയ ഇവര്‍ ക്യാബിന്‍ ക്രൂവിനോട് വളരെ മോശമായാണ് പെരുമാറിയത്', സംഭവത്തിന് ദൃക്‌സാക്ഷിയായ യാത്രക്കാരന്‍ സ്റ്റീവ് ഫ്രീമാന്‍ പ്രതികരിച്ചു.

യാത്രക്കാരിക്ക് വിമാന ജീവനക്കാര്‍ വിവിധ തരത്തിലുള്ള മാസ്‌കുകള്‍ നല്‍കിയെങ്കിലും ഇതേക്കുറിച്ചെല്ലാം ഇവര്‍ പരാതിപ്പെടുകയും, ധരിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. ഈ പ്രശ്‌നം മൂലം ഫ്‌ളൈറ്റ് 38 ഒരു മണിക്കൂറോളം പറന്ന ശേഷം തിരികെ പറക്കേണ്ടി വന്നു.

മാസ്‌ക് ധരിച്ചില്ലെന്നത് മാത്രമല്ല ഇതിന് കാരണമെന്ന് ഫ്രീമാന്‍ പറയുന്നു. മയാമിയില്‍ തിരിച്ചെത്തിയ വിമാനത്തില്‍ നിന്നും പോലീസ് യാത്രക്കാരിയെ പുറത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.

യാത്രക്കാരിയെ നോ-ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് വ്യക്തമാക്കി. മദ്യപിച്ച സ്ത്രീയുടെ കാട്ടിക്കൂട്ടല്‍ വിമാനത്തിലെ 127 യാത്രക്കാര്‍ക്കാണ് തലവേദനയായത്.
Other News in this category



4malayalees Recommends