ഓസ്‌ട്രേലിയയുടെ നിയന്ത്രണങ്ങള്‍ ബ്രിഡ്ജിംഗ് വിസക്കാരെ കുഴപ്പത്തിലാക്കുന്നു; ഈ വിസയിലുള്ളവര്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്നത് സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്കും, ഗ്രാജുവേറ്റ്‌സിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

ഓസ്‌ട്രേലിയയുടെ നിയന്ത്രണങ്ങള്‍ ബ്രിഡ്ജിംഗ് വിസക്കാരെ കുഴപ്പത്തിലാക്കുന്നു; ഈ വിസയിലുള്ളവര്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്നത് സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്കും, ഗ്രാജുവേറ്റ്‌സിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

ബ്രിഡ്ജിംഗ് വിസയുള്ളവര്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്നത് സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്കും, ഗ്രാജുവേറ്റ്‌സിനും തലവേദന സൃഷ്ടിക്കുന്നു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പുലര്‍ത്തുന്ന വിവേചനപരമായ ഈ നിലപാടിന് എതിരെ വിമര്‍ശനം ഉയരുകയാണ്. കടുത്ത ലേബര്‍ ക്ഷാമം നേരിടുമ്പോള്‍ ഈ നിലപാട് തുടരുന്നത് ജോലിക്കാരെ ആട്ടിപ്പായിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.


താല്‍ക്കാലിക വിസയിലുള്ള ഭൂരിപക്ഷം പേര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് യാത്രാ വിലക്കുകളില്‍ ഇളവ് നല്‍കിയിരുന്നു. ഇതോടെ മഹാമാരിക്കിടെ കുടുങ്ങിയ ഇവര്‍ക്ക് വീണ്ടും ഓസ്‌ട്രേലിയയിലേക്ക് യാത്ര സാധ്യമായി. എന്നാല്‍ ബ്രിഡ്ജിംഗ് വിസ ബി- ഉള്ളവര്‍ക്ക് യാത്രാ വിലക്കുകള്‍ തുടരുകയാണ്.

ഈ വിസയിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ താമസിക്കാനും, വിദേശത്തേക്ക് യാത്ര ചെയ്യാനും സാധിക്കും. പെര്‍മനന്റ് വിസ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുന്നവരാണ് ഇവര്‍. എന്നാല്‍ വിസ പ്രൊസസിംഗ് ചെയ്യാനുള്ള സമയമേറുന്നതും, അതിര്‍ത്തി നിയന്ത്രണങ്ങളും ബിവിബി ഹോള്‍ഡേഴ്‌സിനെ ഓസ്‌ട്രേലിയയില്‍ കുടുക്കിയിരിക്കുകയാണ്.

ഇതുമൂലം പലര്‍ക്കും രാജ്യത്ത് പ്രവേശിക്കാനോ, പുറത്തുപോയ ശേഷം തിരികെ പ്രവേശിക്കാനോ സാധിക്കാത്ത അവസ്ഥയുമുണ്ട്. പെര്‍മനന്റ് റസിഡന്‍സിക്കായി കാത്തിരിക്കുന്ന സ്‌കില്‍ഡ് കുടിയേറ്റക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. വര്‍ഷങ്ങളായി കുടുംബങ്ങളെ കാണാന്‍ സാധിക്കാത്ത പലരും ഓസ്‌ട്രേലിയ എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.
Other News in this category



4malayalees Recommends