'ഹൗ നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍'; മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ച മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍

'ഹൗ നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍'; മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ച മഞ്ജു വാര്യരെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍
മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പിന്‍വലിച്ചതോടെയാണ് മഞ്ജുവിനെ അധിക്ഷേപിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

'സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍' എന്നാണ് ശ്രീജിത്ത് കുറിച്ചത്.

മേപ്പടിയാന്‍ സിനിമ റിലീസിന് മുമ്പ് മഞ്ജു വാര്യര്‍ സിനിമക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സംഘപരിവാര്‍ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിന്‍വലിക്കുന്നതിലും വലിയ നിലപാടില്ല എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. അതേസമയം, മേപ്പടിയാനില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്ത് ആംബുലന്‍സുകള്‍ ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സേവാഭാരതി ഫ്രീയായി ആംബുലന്‍സ് തന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്.Other News in this category4malayalees Recommends