ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ്-19 ടെസ്റ്റിംഗ് നിയമങ്ങളില്‍ ഇളവ്; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം എളുപ്പമാക്കുന്നു; ഇനി പിസിആര്‍ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റ്

ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ്-19 ടെസ്റ്റിംഗ് നിയമങ്ങളില്‍ ഇളവ്; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം എളുപ്പമാക്കുന്നു; ഇനി പിസിആര്‍ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റ്

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍, അനായാസം രാജ്യത്ത് പ്രവേശിക്കാന്‍ വഴിയൊരുക്കി ഗവണ്‍മെന്റ്. ഈ വീക്കെന്‍ഡ് മുതല്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനകം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. പിസിആര്‍ ടെസ്റ്റിന് പകരമാണിത്.


'പിസിആര്‍ ടെസ്റ്റ് തന്നെയാണ് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്. എന്നിരുന്നാലും ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് 24 മണിക്കൂറിനകം നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് യാത്ര ചെയ്യുന്ന വ്യക്തിക്ക് കോവിഡ്-19 ഉണ്ടോയെന്ന് കണ്ടെത്താനുള്ള സ്വീകാര്യമായ സൂചകമാണ്', ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ആഭ്യന്തരമായി റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ സ്വീകരിക്കാനുള്ള നീക്കത്തിന് സമാനമാണ് ഈ മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കുള്ള കോവിഡ്-19 ടെസ്റ്റിംഗ് ഇന്റര്‍‌സ്റ്റേറ്റ് യാത്രകളില്‍ ഉപേക്ഷിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ, ക്യൂന്‍സ്‌ലാന്‍ഡ്, ടാസ്മാനിയ തുടങ്ങിയ സ്‌റ്റേറ്റുകള്‍ തീരുമാനിച്ചിരുന്നു.

വിദേശത്ത് പോയി കോവിഡ്-19 പിടിപെട്ടവര്‍ക്ക് ഇനി ഏഴ് ദിവസത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങാമെന്നും നിയമമാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ ഇത് 14 ദിവസമായിരുന്നു. വിദേശത്ത് വെച്ച് കോവിഡ് പിടിപെട്ട വ്യക്തികളുടെ ഓസ്‌ട്രേലിയയിലേക്കുള്ള മടങ്ങിവരവ് സമയം ചുരുക്കുകയാണ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 1 മണി മുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക.
Other News in this category4malayalees Recommends