അതിര്‍ത്തികള്‍ പുറംലോകത്ത് നിന്നും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; ഫെബ്രുവരി 5ന് തുറക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു; ഒമിക്രോണ്‍ പ്രതിസന്ധി പദ്ധതിക്ക് പാരയായി!

അതിര്‍ത്തികള്‍ പുറംലോകത്ത് നിന്നും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; ഫെബ്രുവരി 5ന് തുറക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു; ഒമിക്രോണ്‍ പ്രതിസന്ധി പദ്ധതിക്ക് പാരയായി!

ഫെബ്രുവരി 5ന് അതിര്‍ത്തികള്‍ തുറക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷത്തോളമായി പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന സ്‌റ്റേറ്റ് തുറക്കാനുള്ള പദ്ധതി ഇതോടെ അനിശ്ചിതമായി നീളുകയാണ്.


അടുത്ത തുറക്കല്‍ തീയതി എന്നാണെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ വീണ്ടും അനിശ്ചിതാവസ്ഥയിലായി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഫെബ്രുവരി 5 ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മുന്നില്‍ സ്റ്റേറ്റ് തുറക്കാനുള്ള തീയതിയെന്ന് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗോവന്‍ പ്രഖ്യാപിച്ചത്.

സ്റ്റേറ്റിലെ വാക്‌സിനേഷന്‍ 12 വയസ്സിന് മുകളിലുള്ളവരില്‍ 90 ശതമാനത്തിലേക്ക് എത്തുന്നതിന് അരികിലാണ്. ഇതിനിടെയാണ് പത്രസമ്മേളനം വിളിച്ച പ്രീമിയര്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് അതിര്‍ത്തി തുറക്കാനുള്ള തീരുമാനം മാറ്റുന്നതായി പ്രഖ്യാപിച്ചത്. നിലവില്‍ അതിര്‍ത്തി നിയന്ത്രണം മാറ്റുന്നത് നിരുത്തരവാദപരമാകുമെന്നാണ് മക്‌ഗോവന്റെ നിലപാട്.

ഒമിക്രോണ്‍ വേരിയന്റ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മക്‌ഗോവന്‍ തീരുമാനം തിരുത്തിയതെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ പുതിയ കളിയാണ്, പ്രീമിയര്‍ പറഞ്ഞു.

രണ്ട് ഡോസ് വാക്‌സിനും ഒമിക്രോണില്‍ നിന്നും സുരക്ഷ നല്‍കുന്നില്ലെന്നതാണ് മക്‌ഗോവന്‍ ആശങ്കയായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തി വീണ്ടും അടഞ്ഞുകിടക്കും.
Other News in this category



4malayalees Recommends