പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സഹോദരനും പൊലീസ് പിടിയില്‍

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സഹോദരനും പൊലീസ് പിടിയില്‍
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സഹോദരനും പൊലീസ് പിടിയില്‍. മുംബൈയിലാണ് സംഭവം. രണ്ട് വര്‍ഷമായി പിതാവും സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വിവരം സ്‌കൂളിലെ അധ്യാപികയോടും പ്രിന്‍സിപ്പലിനോടും പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സ്‌കൂള്‍ അധികൃതരാണ് എന്‍ജിഒ സംഘടനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത്. അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് കുട്ടിയെ കൗണ്‍സിലിങ്ങിനും വിധേയയാക്കി.

2019 ലാണ് പിതാവ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. നാല്‍പ്പത്തിമൂന്നുകാരനായ ഇയാള്‍ മകള്‍ തനിച്ച് കിടന്നുറങ്ങുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലായിരുന്നു സംഭവം. ഇതേ മാസം അവസാനം ഇരുപത് വയസ്സുള്ള സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

തന്റെ ഇളയ സഹോദരിയേയും അച്ഛനും സഹോദരനും പീഡിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് കുട്ടി വിവരം അധ്യാപികയെ അറിയിച്ചത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനും സഹോദരനുമെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Other News in this category4malayalees Recommends