ന്യൂ സൗത്ത് വെയില്‍സില്‍ 46 പേരുടെ കൂടി ജീവനെടുത്ത് കോവിഡ്; 25,168 പുതിയ കേസുകളും; വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതിന്റെ വേഗത കുറയുന്നതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍

ന്യൂ സൗത്ത് വെയില്‍സില്‍ 46 പേരുടെ കൂടി ജീവനെടുത്ത് കോവിഡ്; 25,168 പുതിയ കേസുകളും; വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതിന്റെ വേഗത കുറയുന്നതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍
മഹാമാരിക്കിടെയുള്ള ഏറ്റവും മാരകമായ ദിനത്തില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 46 പേര്‍ക്ക് കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടമായി. സമൂഹത്തില്‍ കോവിഡ്-19 വ്യാപനം കുറയുന്നതായി എന്‍എസ്ഡബ്യു ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കുമ്പോഴാണ് ഇത്.

ആശുപത്രിയില്‍ രോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 2743ലേക്ക് കുറഞ്ഞു. അത്യാഹിത വിഭാഗത്തിലുള്ള രോഗികളുടെ എണ്ണം 209 ആയും ചുരുങ്ങി. ഇതിന് മുന്‍പ് എന്‍എസ്ഡബ്യുവില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് 36 ആയിരുന്നു.

25,168 പുതിയ കേസുകളും 24 മണിക്കൂറില്‍ സ്ഥിരീകരിച്ചു അതേസമയം സമൂഹത്തില്‍ വൈറസിന്റെ വ്യാപനത്തിന്റെ വേഗത കുറയുന്നുവെന്നാണ് സൂചനകളെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് പറഞ്ഞു.

ഹോസ്പിറ്റല്‍ പ്രവേശനം, ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍, വിവിധ വ്യവസായങ്ങളില്‍ ഹാജരാകാത്തവരുടെ എണ്ണം. കേസ് പോസിറ്റിവിറ്റി നിരക്ക് എന്നിവ വ്യാപനം കുറയുന്നതായി വ്യക്തമാക്കുന്നുവെന്ന് ഡോ. ചാന്റ് വ്യക്തമാക്കി.

എന്‍എസ്ഡബ്യു ഗവണ്‍മെന്റിന്റെ മോഡലിംഗ് പ്രകാരം ഒമിക്രോണ്‍ തരംഗം ഈയാഴ്ച പീക്കില്‍ എത്തുകയും, പിന്നാലെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
Other News in this category4malayalees Recommends