സൗദിയില്‍ അതി ശൈത്യം ; ഞായറാഴ്ച മുതല്‍ കെ.ജി തലം മുതലുള്ള സ്‌കൂളുകള്‍ രാജ്യത്ത് തുറക്കാനിരിക്കെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം

സൗദിയില്‍ അതി ശൈത്യം ; ഞായറാഴ്ച മുതല്‍ കെ.ജി തലം മുതലുള്ള സ്‌കൂളുകള്‍ രാജ്യത്ത് തുറക്കാനിരിക്കെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം
സൗദിയില്‍ അനുഭവപ്പെടുന്ന അതിശൈത്യത്തില്‍ നിന്ന് കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ വസ്ത്രങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം.

ഞായറാഴ്ച മുതല്‍ കെ.ജി തലം മുതലുള്ള സ്‌കൂളുകള്‍ രാജ്യത്ത് തുറക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തലസ്ഥാന നഗരമായ റിയാദുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുകയാണ്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി മുന്നറിയിപ്പ് നല്‍കി. കൊടും തണുപ്പില്‍ നിന്നും കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ രക്ഷിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്ച മുതല്‍ കെ.ജി തലം മുതലുള്ള സ്‌കൂളുകള്‍ രാജ്യത്ത് തുറക്കാനിരിക്കെയാണ് പ്രത്യേക മുന്നറിയിപ്പ്.

Other News in this category



4malayalees Recommends