യുഎസ് കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചു ; മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു പിഞ്ചു കുഞ്ഞുള്‍പ്പെടെ നാലു പേരുടെ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്

യുഎസ് കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചു ; മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു പിഞ്ചു കുഞ്ഞുള്‍പ്പെടെ നാലു പേരുടെ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്
യുഎസ് കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. പിഞ്ചു കുഞ്ഞുള്‍പ്പെടെ നാലുപേരാണ് കനത്ത തണുപ്പില്‍ മരിച്ചത്. മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്ത്രീയും പുരുഷനും കൗമാരക്കാരനുമാണ് മരിച്ച മറ്റുള്ളവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമെന്നാണ് വിലയിരുത്തല്‍. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴു പേരെ അവശനിലയില്‍ കനേഡിയന്‍ പോലീസ് രക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുഎസ് - കാനഡ അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞുള്‍പ്പെട്ട ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചു


അതിര്‍ത്തി മേഖലകളില്‍ തണുത്ത് കാറ്റ് കൂടിച്ചേര്‍ന്നതോടെ താപനില 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തണുത്ത കാലാവസ്ഥയിലാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് കരുതുന്നതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.

രണ്ട് മുതിര്‍ന്നവരുടെയും, ഒരു കുഞ്ഞിന്റെയും മൃതദേഹം യുഎസ് അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെയും, നാലാമതൊരു കൗമാരക്കാരന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയും ചെയ്‌തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ കൈയിലുള്ള ഒരു സംഘത്തെ നേരത്തെ യുഎസ് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ബോര്‍ഡര്‍ ഏജന്റ്‌സ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായില്ല. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെയാണ് രണ്ട് ഭാഗത്തും തെരച്ചില്‍ നടന്നത്.

നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ മനുഷ്യക്കടത്ത് നടത്തിയ 47കാരനായ ഫ്‌ളോറിഡ സ്വദേശിയെ അറസ്റ്റ് ചെയ്തതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends