ആന്‍ഡ്രൂ രാജകുമാരന്‍ ഒരു വൃത്തികെട്ടവന്‍! അയാള്‍ക്ക് എന്ത് തോന്നിയാലും പ്രശ്‌നമില്ലെന്ന് മുന്‍ ജോലിക്കാരി; കര്‍ട്ടണില്‍ ചെറിയ ഗ്യാപ്പ് കണ്ടാല്‍ പോലും ബഹളം വെയ്ക്കും; രാജകുമാരനെ കുറ്റം പറഞ്ഞത് നാട്ടുകാര്‍ക്ക് പിടിച്ചില്ലെന്ന് 47-കാരി

ആന്‍ഡ്രൂ രാജകുമാരന്‍ ഒരു വൃത്തികെട്ടവന്‍! അയാള്‍ക്ക് എന്ത് തോന്നിയാലും പ്രശ്‌നമില്ലെന്ന് മുന്‍ ജോലിക്കാരി; കര്‍ട്ടണില്‍ ചെറിയ ഗ്യാപ്പ് കണ്ടാല്‍ പോലും ബഹളം വെയ്ക്കും; രാജകുമാരനെ കുറ്റം പറഞ്ഞത് നാട്ടുകാര്‍ക്ക് പിടിച്ചില്ലെന്ന് 47-കാരി

ആന്‍ഡ്രൂ രാജകുമാരന്‍ കുറച്ച് നാളായി വിവാദങ്ങളുടെ തോഴനാണ്. ലൈംഗിക പീഡകന്‍ ജെഫ്രി എപ്സ്റ്റീന്റെ കൂട്ടുകാരനായതോടെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് ചേക്കേറുന്ന ആന്‍ഡ്രൂ ഇപ്പോള്‍ കോടതി കയറിയിറങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിന് പുറമെയാണ് ബക്കിംഗ്ഹാം കൊട്ടാരത്തിലെ മുന്‍ ജോലിക്കാരി ഷാര്‍ലെറ്റ് ബ്രിഗ്‌സ് ആന്‍ഡ്രൂ ഒരു ക്രൂരനായ വ്യക്തിയാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.


ഡ്യൂക്കിന് എതിരെ സംസാരിച്ചതില്‍ തനിക്ക് യാതൊരു ദുഃഖവുമില്ലെന്ന് 47-കാരി ബ്രിഗ്‌സ് പറയുന്നു. എപ്പോഴും ഓരോ നിര്‍ബന്ധനങ്ങള്‍ പിടിച്ച ആന്‍ഡ്രൂ പലപ്പോഴും മോശം ഭാഷയിലാണ് സംസാരിച്ചിരുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ഇത് തന്നെ കരച്ചിലിലേക്ക് എത്തിക്കുകയും ചെയ്‌തെന്ന് ബ്രിഗ്‌സ് വ്യക്തമാക്കി.

ആന്‍ഡ്രൂ രാജകുമാരന് എന്ത് തോന്നുമെന്നതൊന്നും തനിക്ക് പ്രശ്‌നമല്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഹാലിഫാക്‌സ് സ്വദേശിയായ ബ്രിഗ്‌സ് പറയുന്നു. '26 വര്‍ഷത്തിലേറൊയി അതെല്ലാം കഴിഞ്ഞിട്ട്, പ്രൈവസി എഗ്രിമെന്റില്‍ ഒപ്പുവെച്ചിരുന്നു. രാജകുമാരന്റെ ടെഡി ബെയര്‍ കഥകള്‍ ടിവി പ്രോഗ്രാമില്‍ പറയുന്നത് കേട്ടതോടെയാണ് എന്റെ അനുഭവങ്ങളും പങ്കുവെയ്ക്കാമെന്ന് കരുതിയത്', രണ്ട് മക്കളുടെ അമ്മയായ ഇവര്‍ പറയുന്നു.

എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ മുന്‍പേജില്‍ വാര്‍ത്തയായതോടെ നാട്ടുകാര്‍ തന്നെ വിമര്‍ശിക്കുന്നതായി ബ്രിഗ്‌സ് വ്യക്തമാക്കി. ആന്‍ഡ്രൂവിനെ വിറ്റ് പണമുണ്ടാക്കുന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്. എന്നാല്‍ എനിക്ക് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അവകാശമുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഖേദവുമില്ല, മുന്‍ ജോലിക്കാരി പറഞ്ഞു.

ലൈംഗിക പീഡനക്കേസ് നേരിടവെ തന്റെ രോഷത്തെ കുറിച്ചുള്ള കഥകള്‍ പുറത്തുവരുന്നത് ആന്‍ഡ്രൂവിന് കൂടുതല്‍ നാണക്കേട് സൃഷ്ടിക്കും. കര്‍ട്ടണില്‍ ചെറിയ ഗ്യാപ്പ് കണ്ടതിനെ തുടര്‍ന്ന് ആന്‍ഡ്രൂവിന്റെ വായിലിരിക്കുന്നത് മുഴുവന്‍ കേട്ട് കരഞ്ഞ് പോയിട്ടുണ്ടെന്ന് ബ്രിഗ്‌സ് വെളിപ്പെടുത്തിയിരുന്നു.
Other News in this category4malayalees Recommends